അമ്മേ അമ്മേ.. മലയാളിയെ ചിരിപ്പിച്ച ആ മുഖം ഇതാ കരയുന്നു! അമ്മയുടെ ശാപവാക്കുകള്‍ പോലും അനുഗ്രഹമായി, താങ്ങായി നിന്ന അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഇന്ദ്രന്‍സ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് ഇന്ദ്രന്‍സ് എന്ന നടന്‍. എന്നാല്‍ അതുപൊലൊരു അതുല്യ പ്രതിഭയെ മലയാളികള്‍ക്ക് ലഭിക്കാന്‍ കാരണമായത് ഇന്ദ്രന്‍സിന്റെ അമ്മയായ ഗോമതിയാണ്. ആ അമ്മ ഇന്ന് ലോകത്തോട് വിടപറയുമ്പോള്‍ മലയാളികള്‍ ഓരോരുത്തരും ഇന്ദ്രന്‍സ് എന്ന പകരംവെക്കാനാകാത്ത കലാകാരന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റത്തെയാണ് ഓര്‍ത്തെടുക്കുന്നത്.
ഏതൊരു പുരുഷന്റേയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് പറയാറില്ലെ. ഇവിടെ ഒരു ഹാസ്യ നടനില്‍ നിന്നും മികച്ച നടനിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തിന് പിന്നിലും ഗോമതി അമ്മയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
നിരവധി വേദികളില്‍ ഇന്ദ്രന്‍സ് തന്റെ അമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. താന്‍ ഹാസ്യ നടനായത്തിനു പിന്നില്‍ അമ്മയുടെ ശാപമാണെന്ന് ഒരിക്കല്‍ ഇന്ദ്രന്‍സ് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. തന്റെ പൊന്നമ്മയെ കുറിച്ച് അന്ന് താരം പറഞ്ഞത് നമുക്കൊന്ന് ഓര്‍ത്തെടുക്കാം.
'ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ധാരാളം കുരുത്തക്കേടുകള്‍ ഒപ്പിക്കുമായിരുന്നു. വയ്യാത്ത എന്നെ വളരെ കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്. പഠിക്കാന്‍ പിന്നിലും അനുസരണക്കേടില്‍ മുന്നിലുമായിരുന്നു. ഒരു ദിവസം വൈകി വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു, പഠിക്കത്തുമില്ല, കുളിക്കത്തുമില്ല, നിന്നെക്കണ്ട് നാട്ടുകാര്‍ ചിരിക്കും. അതെ അമ്മയുടെ ആ വാക്കുകള്‍ സത്യമായി.' ഇതായിരുന്നു ഇന്ദ്രന്‍സിന്റെ വാക്കുകള്‍.
അന്ന് ആ ശാപ വാക്കുകള്‍ക്ക് അദ്ദേഹം മുഖം കൊടുത്തിരുന്നില്ല എങ്കില്‍ ഇന്ന് അമ്മയുടെ ആ വരികളെ ഇന്ദ്രന്‍സ് നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. അമ്മയുടെ ശാപവാക്കുകള്‍ തനിക്ക് അനുഗ്രഹമായി എന്നുള്ള ഇന്ദ്രന്‍സിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാം അദ്ദേഹത്തിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇന്ന് ആ അമ്മ എന്നുള്ളത്.
മാത്രമല്ല പല സിനിമകളിലും സിനിമാക്കാര്‍ക്കിടയിലും ഇന്ദ്രന്‍സ് അറിയപ്പെട്ടിരുന്നത് കുടക്കമ്പി, നീര്‍ക്കോലി എന്നൊക്കെയാണ്. എന്നാല്‍ അവര്‍ ചിലപ്പോള്‍ പരിഹസിച്ച് വിളിച്ചതാണെങ്കില്‍ പോലും തനിക്ക് സന്തോഷമേ ഉള്ളൂ എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞിരുന്നത്.
മാത്രമല്ല ഇന്ദ്രന്‍സിന്റെ ആദ്യത്തെ ഉപജീവനമാര്‍ഗ്ഗത്തിനും അമ്മ തന്നെയാണ് സഹായം നല്‍കിയത്. അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ആ ജോലി അദ്ദേഹം ആരംഭിച്ചത്. അമ്മ എത്രയൊക്കെ ശപിച്ചാലും കുറച്ച് കഴിയുമ്പോള്‍ വന്ന് കൊഞ്ചിച്ചും ഉമ്മവെച്ചും തന്നെ ആശ്വസിപ്പിക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.
ഈയടുത്ത് ഹോം എന്ന ചിത്രത്തില്‍ വളരെ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിരുന്നത്. അധികം ടെക്‌നോളജിയൊന്നും അറിയാത്ത ഒരു സാധാരണക്കാരനായ അച്ഛന്റെ വേഷമാണ് അദ്ദേഹം ചെയ്തത്. ഒരു പക്ഷേ മാതാപിതാക്കളുടെ ജീവിതം എങ്ങനെയായിരുന്നു, അന്ന് അവര്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നെല്ലാമുള്ള നിരീക്ഷണങ്ങളായിരിക്കാം കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിച്ച് മുന്നേറാന്‍ അദ്ദേഹത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ടാവുക.
മാത്രമല്ല അമ്മയുടെ കണ്ണീരില്‍ നിന്നാണ് മലയാളി ഇന്നറിയുന്ന താനുണ്ടായതെന്നും ഒരിക്കല്‍ ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഒമ്പതുമക്കളില്‍ മൂന്നാമനാണെങ്കിലും ഇന്ദ്രന്‍സിന്റെ കാര്യത്തില്‍ ആ അമ്മ കൂടുതല്‍ ശ്രദ്ധാലുവായിരുന്നു. കൂടാതെ അമ്മയെന്നാല്‍ തന്റെ ജീവനായിരുന്നു എന്ന് മാത്രമല്ല അമ്മയുടെ തണലും സംരക്ഷണവും ഇന്ദ്രന്‍സ് എന്ന മകന്‍ എല്ലാ കാലവും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലുള്ളപ്പോള്‍ എപ്പോഴും അമ്മേ അമ്മേ എന്ന് വിളിച്ചാണ് അദ്ദേഹം നടന്നിരുന്നത്.
അമ്മയുടെ ശരീരം അവസാനമായി കാണാന്‍ വരുന്ന ആളുകളെ അമ്മയുടെ അടുത്ത് കൊണ്ട് പോയിരുന്നത് അദ്ദേഹമാണ്. തനിക്ക് താങ്ങും തണലുമായി നിന്ന ആ അമ്മ ഇനി ഇല്ല എന്ന വാസ്തവം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
https://www.facebook.com/Malayalivartha