ശ്രീകല ആള് കിടു... മിമിക്രി കലാകാരന്‍ ലെനീഷിന്റെ കൊലപാതകത്തില്‍ കാമുകി ഉള്‍പ്പെടെ 4 പേര്‍ക്ക് ജീവപര്യന്തം; 2013ല്‍ നടന്ന അരും കൊലയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ; മറ്റൊരു സ്ത്രീയുമായി ലെനീഷ് ബന്ധം സ്ഥാപിച്ചതിലുള്ള വൈരാഗ്യം മൂലം ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി ലെനീഷിനെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍

2013 നവംബര്‍ 22ന് നടന്ന കോട്ടയത്ത് നടന്ന മിമിക്രി കലാകാരന്റെ കൊലപാതകത്തിന് നീതി ലഭിച്ചിരിക്കുകയാണ്. മിമിക്രി കലാകാരന്‍ ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറമ്പില്‍ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. ലെനീഷിന്റെ കാമുകിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയന്‍ (37), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (ഹിപ്പി ശ്യാം–40), വിത്തിരിക്കുന്നേല്‍ രമേശന്‍ (ജൂഡോ രമേശന്‍–37) എന്നിവര്‍ക്കാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ബി സുജയമ്മ ശിക്ഷ വിധിച്ചത്.
മറ്റൊരു സ്ത്രീയുമായി ലെനീഷ് ബന്ധം സ്ഥാപിച്ചതിലുള്ള വൈരാഗ്യം മൂലം ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി ലെനീഷിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികളുടെ മേല്‍ കൊലപാതകത്തിനുപുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കാല്‍, സംഘം ചേരല്‍, പ്രേരണാക്കുറ്റം തുടങ്ങിയ വകുപ്പുകളും ചുമത്തി.
അഞ്ചാം പ്രതിയും ഓട്ടോ െ്രെഡവറുമായ കൊച്ചുതോപ്പ് പാറാംതട്ടില്‍ മനുമോനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ലെനീഷിന്റെ അച്ഛന്‍ ലത്തീഫിന് നല്‍കണമെന്നും കോടതി ഉത്തരവായി. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
ഇതോടൊപ്പം പിഴ ശിക്ഷയും വിധിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവിന് പുറമേ ശ്രീകല 50000 രൂപ പിഴ നല്‍കണം. മറ്റ് പ്രതികള്‍ക്ക് ഈ വകുപ്പുകളില്‍ 25000 രൂപ വീതമാണ് പിഴ. തെളിവ് നശിപ്പിച്ചതിന് 3 വര്‍ഷം തടവും 25000 രൂപ പിഴയും . പിഴത്തുക നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ്. 114ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ്. പിഴത്തുകയില്‍ നിന്ന് ഒരുലക്ഷം രൂപ മരിച്ച ലെനീഷിന്റെ അച്ഛന്‍ ലത്തീഫിന് നഷ്ടപരിഹാരമായി നല്‍കണം.
9 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. 2013 നവംബര്‍ 23നാണ് പാമ്പാടി കുന്നേല്‍പ്പാലത്തിന് സമീപം ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ലെനീഷിന്റെ കാമുകിയും ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേയ്ക്ക് അന്വേഷണം എത്തുകയായിരുന്നു. ലെനീഷിനെ എസ്.എച്ച് മൗണ്ടിലെ ഓഫീസില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ആസിഡ് ഓഴിക്കുകയുമായിരുന്നു. മരണം ഉറപ്പു വരുത്തിയശേഷം മനുമോന്റെ ഓട്ടോറിക്ഷയില്‍ കയറ്റിയാണ് മൃതദേഹം റോഡരികില്‍ തള്ളിയത്. ചാക്കില്‍ വെയ്സ്റ്റാണെന്നാണ് പ്രതികള്‍ മനുവിനോട് പറഞ്ഞത്.
പ്രണയത്തില്‍ നിന്നു പിന്‍മാറി മറ്റ് സ്ത്രീകള്‍ക്കൊപ്പം പോയതിന്റെ പകയാണ് കൊലപാതകത്തില്‍ എത്തിച്ചത്. പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകലയെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരുന്ന ഇപ്പോഴത്തെ കോട്ടയം അഡീഷണല്‍ എസ്.പി എസ്. സുരേഷ്‌കുമാര്‍, പാമ്പാടി സി.ഐയും ഇപ്പോള്‍ എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയുമായ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷനുവേണ്ടി ഗിരിജാ ബിജു ഹാജരായി.
"
https://www.facebook.com/Malayalivartha