കാവ്യാ മാധവന്‍ കുടുങ്ങുമോ? കാവ്യയെ രക്ഷിക്കാന്‍ ചില പ്രത്യേക പൂജകള്‍ ദിലീപ് നടത്തുന്നു, ഇനി എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് വിശ്വസിച്ച് ദിലീപ്

കാവ്യാ മാധവന്‍ കുടുങ്ങുമോ? ക്രൈംബ്രാഞ്ച് ഉന്നതങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് കാവ്യാ മാധവന് കുരുക്കു മുറുകുകയാണെന്നാണ് മനസിലാക്കുന്നത്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇത് കാവ്യാ മാധവന് തികച്ചും പ്രതികൂലമാണ്. കേസിലെ സുപ്രധാന വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെയാണ് അറിയിച്ചിരിക്കുന്നത്..
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണില്‍ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷന്‍ പറയുന്നു. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയതെന്നും അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ തേടിയിട്ടുണ്ട്. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ അപേക്ഷ ഹൈക്കോടതി അനുവദിക്കുമെന്നാണ് മനസിലാക്കുന്നത്.
ആരും പ്രതീക്ഷിക്കാത്ത കാവ്യാ മാധവനെ കുരുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. സംഭവത്തില്‍ മാഡത്തിന്റെ പങ്ക് നിര്‍ണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തീരുമാനിച്ചത് കാവ്യക്ക് വേണ്ടിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ കാവ്യയുടെ കുടിപ്പകയാണെന്ന് കരുതുന്നു. മഞ്ജുവാര്യരും യുവ നടിയും തമ്മിലുള്ള ആത്മബന്ധമാണത്രേ കുടിപ്പകക്ക് കാരണമായത്.
കാവ്യക്ക് ലോകത്തേറ്റവും ദേഷ്യം മഞ്ജു വാര്യരോടാണ്. മഞ്ജുവും കാവ്യയും തമ്മില്‍ സ്പീക്കിംഗ് ടേംസ് പോലുമില്ല. ഫീല്‍ഡിലുള്ള എല്ലാ നടിമാരും മഞ്ജുവിനൊപ്പമാണെന്ന് കാവ്യ കരുതുന്നു.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ ആയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി .ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായത്. എന്നാല്‍ മാഡത്തിനെ കുറിച്ച് ഒരു ക്ലൂവും നല്‍കിയിരുന്നില്ല. അതീവ രഹസ്യമായ നീക്കമാണ് ഇത്. കാവ്യാ മാധവന്‍ കേസില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ദിലീപ് എന്തും ചെയ്യുമെന്ന് ക്രൈം ബ്രാഞ്ചിനറിയാം. അത് പ്രലോഭനങ്ങളുടെ പുറത്തുള്ള സ്വാധീനമാകാം. ഇല്ലെങ്കില്‍ ഉന്നതര്‍ ഇടപെടാം. ഏതായാലും ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കാന്‍ പോലീസ് ആഗ്രഹിക്കുന്നു.
പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചിച്ചു. പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.
വീടിന്റെ വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍.
സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ചില പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഒട്ടേറെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.
കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നടപടി.
പ്രതികളുമായി ചേര്‍ന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയില്‍ പറയുന്നു. കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണുകള്‍. ഈ ഫോണ്‍ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമന്‍പിള്ളയുടെ ഓഫീസില്‍വെച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വെച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു. തന്നെ ആക്രമിച്ച കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. ബാര്‍ കൗണ്‍സിലിന്റെ അന്വേഷണത്തിന് പരിമിതികള്‍ ഏറെയുണ്ട്. ഏതായാലും രാമന്‍പിള്ളയുടെ വക്കീല്‍ കുപ്പായം കളയാന്‍ ബാര്‍ കൗണ്‍സിലിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
കാവ്യാ മാധവന്‍ കുടുങ്ങുമെന്ന ധാരണ ദിലീപിന് ലഭിച്ചിട്ടുണ്ട്. അതുണ്ടാവാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വിജയിക്കില്ലെന്ന് ദിലീപിനറിയാം.
അതു കൊണ്ടു തന്നെ കാവ്യയെ രക്ഷിക്കാന്‍ ചില പ്രത്യേക പൂജകള്‍ ദിലീപ് നടത്തുന്നുണ്ട്. നടീ ആക്രമണ കേസ് കറങ്ങി തിരിഞ്ഞ് കാവ്യയുടെ തലയില്‍ വരുമെന്ന് ദിലീപ് ഒരിക്കലും കരുതിയിരുന്നില്ല. ഇനി എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് ദിലീപ് വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha