സൂക്ഷിച്ച് വെക്കണമെന്ന് ഒരു നിയമവും പറയാത്ത വിവരങ്ങളാണ് ദിലീപ് ഒഴിവാക്കിയിട്ടുള്ളത്.. ഡിലീറ്റ് ചെയ്യുന്ന തെളിവുകള്‍ കോടതിയില്‍ കൊടുക്കാന്‍ അവർ തയ്യാറാണ്... ഈ പറയുന്ന ചാറ്റില്‍ ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകളുമുണ്ട്. ഈ ചാറ്റുകളൊന്നും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘം പറയുകയാണെങ്കില്‍ അതെല്ലാം തിരിച്ചെടുത്ത് ഞങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്... ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഉയർത്തുന്ന വാദങ്ങളെ തള്ളി അഡ്വ. ശ്രീജിത് പെരുമന

ദിലീപിന് കുരുക്ക് മുറുകി കൊണ്ടുള്ള നിർണായക വിവരങ്ങൾ തന്നെയാണ് പുറത്ത് വരുന്നത്. ദിലീപ് മാത്രമല്ല കേസിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടാലറിയാം നിമിഷങ്ങൾക്കുള്ളിൽ തന്നെ കാവ്യയും കുടുങ്ങുമെന്ന്. ഇപ്പോഴിതാ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഉയർത്തുന്ന വാദങ്ങളെ തള്ളി രംഗത്തെത്തുകയാണ് അഡ്വ. ശ്രീജിത് പെരുമന. ദിലീപിന്റെ മുന്‍കൂർജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടന്നപ്പോള്‍ ഫോണിലെ വിവരങ്ങള്‍ വെച്ചുള്ള ഇതേ വാദങ്ങളാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും ഉന്നയിച്ചത്. അതിന് കൃത്യമായ മറുപടി കോടതിയില്‍ കൊടുക്കാന്‍ സാധിച്ചത് കൊണ്ടാണ് വധഗൂഡാലോചന കേസില്‍ ദിലീപിന് മുന്‍കൂർ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഏതൊക്കെ നിയമപ്രകാരം എന്തെല്ലാം അധികാരം ഒരു അന്വേഷണ സംഘത്തിന് ഉണ്ടെന്ന് വ്യക്തമായി അറിയാത്ത ആളുകളൊന്നുമല്ലല്ലോ ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ എടുത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സമയം കോടതി പ്രതിഭാഗത്തെ അനുമോദിക്കുന്ന നിമിഷം പോലുമുണ്ടായെന്നും ശ്രീജിത്ത് പെരുമന കൂട്ടിച്ചേർക്കുന്നു. സൂക്ഷിച്ച് വെക്കണമെന്ന് ഒരു നിയമവും പറയാത്ത വിവരങ്ങളാണ് ദിലീപ് ഒഴിവാക്കിയിട്ടുള്ളത്. ഡിലീറ്റ് ചെയ്യുന്ന തെളിവുകള്‍ കോടതിയില്‍ കൊടുക്കാന്‍ അവർ തയ്യാറാണ്.
ഈ പറയുന്ന ചാറ്റില്‍ ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകളുമുണ്ട്. ഈ ചാറ്റുകളൊന്നും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘം പറയുകയാണെങ്കില്‍ അതെല്ലാം തിരിച്ചെടുത്ത് ഞങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതെല്ലാം കോടതിയില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവിടെ പ്രോസിക്യൂഷനും അന്വേഷണ സംഘവും സമാഹരിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളുടെ സത്യസന്ധത കോടതി തീരുമാനിക്കട്ടെ. അന്വേഷണ സംഘത്ത പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കൃത്യമായിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ കയ്യിലുമുണ്ടാവും. അത് പ്രതിഭാഗം കൃത്യമായി മുന്നോട്ട് വെക്കും. അതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും ശ്രീജിത് പെരുമന വ്യക്തമാക്കുന്നു. ഫോറന്‍സിക് വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വിരമിച്ച ഒരു ഉയർന്ന ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിന് ഉദാഹരണമായി നിരവധി കേസുകളുണ്ട്. ദിലീപ് വിവരങ്ങള്‍ നശിപ്പിച്ചില്ലെന്ന് പറയുന്നില്ല. അദ്ദേഹം വ്യക്തിപരമായ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ പലരുമായി ബന്ധപ്പെട്ട ചാറ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം ഒരാളുടെ അവകാശമാണ്. ഒരാളുടെ ഒരാളുടെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കുക എന്നത് രാജ്യത്തെ ഒരു നിയമപ്രകാരവും തെറ്റല്ല. ന്യായപരമായി ഒരു സംശയവും ഇല്ലാതെ കേസ് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അത് അവർ ചെയ്യട്ടെയെന്നും ശ്രീജിത് പെരുമന വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha