ജയിലിൽ പോകാൻ റോബിനും ഡെയ്സിയെക്കാളും യോഗ്യർ ആകേണ്ടിയിരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു; ജാസ്മിൻ നീ മുത്താണ് അത്രേ പറയുന്നുള്ളൂ ഇപ്പോൾ; എല്ലാം ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവർ; റോബിൻ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപ്പെട്ടു പോയിരിക്കുവാണെന്നു കാണിക്കാൻ; ഞങ്ങടെ രജിത്തേട്ടൻ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ; നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂ

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് കഴിഞ്ഞ ദിവസം തുടങ്ങിയിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ജയിലിൽ പോകാൻ റോബിനും ഡെയ്സിയെക്കാളും യോഗ്യർ ആകേണ്ടിയിരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു.
അതെങ്ങനാ എല്ലാരും കൂടി ആസ്ഥാന ബണ്ടാരി ആക്കി ചേച്ചിയെ. ചേച്ചിയൊട്ട് അത് മനസിലാക്കുന്നുമില്ല... ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയിൽ നിന്നു നഷ്ട്ടപെട്ടു അടുക്കളയിൽ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയിൽ എനിക്ക് തോന്നി. പിന്നേ ജാസ്മിൻ..... ജാസ്മിൻ നീ മുത്താണ് അത്രേ പറയുന്നുള്ളു ഇപ്പോൾ.
ഈ സീസണിൽ ഫേവറൈറ്റ് കോണ്ടെസ്റ്റന്റെസ് ഒരുപാട് ആണ്. എല്ലാം ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവർ . അതുകൊണ്ട് തന്നേ ലക്ഷ്വറി പോയ്ന്റ്സ് വളരെ കുറച്ചാണ് കിട്ടുന്നതും. എന്തായാലും കാണാൻ നല്ല രസമുണ്ട്. കാണാത്തവർ കാണുകയേ..... വേണ്ട . ഇത് തികച്ചും കാണുന്നവർക്കായുള്ള പോസ്റ്റ്. ബ്ലെസ്സിലിയുടെ റെക്കോർഡ് ഡോക്ടർ റോബിനു തകർക്കാൻ കഴിയല്ലേ എന്ന് എത്ര പേർ ചിന്തിച്ചു?
ഞാൻ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും ഡോക്‌ടർ എത്തിയേക്കല്ലേ എന്ന് ആയിരുന്നു പ്രാർത്ഥന .. എന്തായാലും ഡോക്ടർ ആരും കാണാതെ ബിഗ്‌ബോസിനോട് ടാസ്ക് നിർത്തല്ലേ എനിക്ക് 24 മണിക്കൂർ തികക്കണം എന്ന് അഭ്യർത്ഥിച്ചത് ബിഗ്‌ബോസ് കേട്ടില്ല. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് .
റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാൻ . ഞങ്ങടെ രജിത്തേട്ടൻ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ. കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ. കേറിവാ ബെചിക്കാ, ജാസ്മിൻ,ധന്യ, ഡെയ്സി, കുട്ടി അഖിൽ. ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌൺ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു.എന്തുപറ്റി ആവോ.
https://www.facebook.com/Malayalivartha