കടവന്ത്രയില്‍ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍...തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത് , മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതികളെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും

കടവന്ത്രയില്‍ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റിലായി . തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത് , മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതികളെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്. ടിബിന് പുറമേ സംഘത്തിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ ഷിയാസ്, കാക്കനാട് സ്വദേശിയായ ഷമീര്‍ എന്നീ പ്രതികളെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതികളെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശിയായ വസ്ത്ര വ്യാപരിയില്‍ നിന്ന് പ്രതികള്‍ പണം കവര്‍ന്നത്. ഷിയാസും കേസിലെ പരാതിക്കാരനും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പരാതിക്കാരനെ തട്ടിക്കൊണ്ടുപോവുകയും ബന്ദിയാക്കിവച്ചശേഷം നിര്‍ബന്ധിച്ച് രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നുവന്നുമാണ് പരാതിയില്‍ പറയുന്നത്.
" f
https://www.facebook.com/Malayalivartha