കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; മാറി മാറി വന്ന സർക്കാരുകളുടെ ധൂർത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു; നിലവിൽ ശ്രീലങ്കയിലുള്ള അവസ്ഥ ഭാവിയിൽ കേരളത്തിലും ഉണ്ടാവുമെന്ന് സാമ്പത്തികവിദഗ്ധൻ പ്രൊഫ. അരവിന്ദാക്ഷൻ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് ഇപ്പോൾ നീങ്ങുന്നത്. മാറി മാറിവന്ന സർക്കാരുകളുടെ ധൂർത്താണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.വരും വർഷങ്ങളിൽ കടുത്ത സമ്പത്തിക മാന്ദ്യത്തിലേയ്ക്കാകും സംസ്ഥാനം നീങ്ങുക.നിലവിൽ ശ്രീലങ്കയിലുള്ള അവസ്ഥ ഭാവിയിൽ കേരളത്തിലും ഉണ്ടാവും.
വീട്ടനാവാത്ത തരത്തിലുള്ള കടം കേരളത്തിനുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ പ്രൊഫ്. അരവിന്ദാക്ഷൻ പറയുന്നു.നിലവിൽ എടുക്കുന്ന കടം നേരത്തെ സംസ്ഥാനത്തുള്ള കടം വീട്ടാനാണ് ഉപയോഗിക്കുന്നത്.സംസ്ഥാനം ഇത്രയധികം കടത്തിൽ നിൽകുമ്പോളാണ് സിൽവർലൈൻ പദ്ധതിക്കായി സർക്കാർ കോടികൾ കടം എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു വരവ് അറിയാതെയുള്ള ചിലവ് തന്നെയാണ് സംസ്ഥാനത്തെ ഇത്രയും കടബാധ്യതയിലേയ്ക്ക് നയിക്കുന്നത്.
നിലവിൽ കെ എസ് ആർ ടി സിയും കെ എസ് ഇ ബിയും ബെവ്‌കോയുമെല്ലാം ആയിരത്തിന് മുകളിൽ കോടികളുടെ കടത്തിലാണ്. അടച്ചു തീർക്കാനാവാത്ത കട ബാധ്യതയിലേയ്ക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്.കേരളത്തിൽ ജനച്ചു വീഴുന്ന ഓരോ കുട്ടികളും വലിയ കടബാധ്യതയും പേറി ജീവിക്കേണ്ട അവസ്ഥയാണ് ഇനി സംസ്ഥാനത്ത് ഉണ്ടാവുക.
https://www.facebook.com/Malayalivartha