ദിലീപിന് ആദ്യ ഭാര്യയുമായുള്ള ബന്ധം മുറിയാൻ കാരണക്കാരിയായ അതിജീവിതയെ പ്രതികാരം ചെയ്യാനായി ദിലീപ് ഒരാളെ വച്ചു എന്നതാണ് കേസ്; യഥാർത്ഥത്തിൽ കാവ്യാമാധവന് ആ പെൺകുട്ടിയോട് ദേഷ്യം തോന്നാൻ കാരണമെന്താണ്? ആ പെൺകുട്ടി കാരണമല്ലേ കാവ്യമാധവന്റെ ജീവിതത്തിൽ ദിലീപിനെ കല്യാണം കഴിക്കേണ്ടി വന്നത്; യാതൊരു ലോജിക്കുമില്ലാത്ത വാദങ്ങൾ നിരത്തി രാഹുൽ ഈശ്വർ; രാഹുലിനെ പുശ്ചിച്ച് തള്ളി സോഷ്യൽ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് വരുത്തി കഴിഞ്ഞ ദിവസം മുതൽ കാവ്യയുടെ പേര് ഉയർന്നു കേൾക്കുകയാണ്. ഈ കേസിൽ അന്വേഷണ സംഘം അന്വേഷിക്കുന്ന മാഡം കാവ്യ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വെളിപ്പെടുത്തലുകളും ആണ് കഴിഞ്ഞ ദിവസം മുതൽ പുറത്തുവരുന്നത്.
ഈ വിഷയത്തിൽ ചാനൽ ചർച്ചകൾ സജീവമാവുകയാണ്. കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചർച്ചക്കെത്തിയ രാഹുൽ ഈശ്വറിന്റെ ചില വാദങ്ങൾ അമ്പരപ്പിക്കുന്നതാണ്. ദിലീപിനെയും കാവ്യ മാധവനെയും അനുകൂലിച്ച് ആണ് രാഹുൽ സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടി കാരണമാണല്ലോ കാവ്യയ്‌ക്ക് ദിലീപിനെ കല്യാണം കഴിക്കേണ്ടി വന്നത് എന്ന വാദമാണ് രാഹുൽ ഈശ്വർ പറഞ്ഞിരിക്കുന്നത്.
ഇപ്പോഴത്തെ ഉദ്ദേശം കാവ്യയെ ടാർജറ്റ് ചെയ്യുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.രാഹുലിന്റെ വിചിത്രവാദം ഇങ്ങനെ; ഈ കേസ് എന്താണ്? ദിലീപിന് ആദ്യ ഭാര്യയുമായുള്ള ബന്ധം മുറിയാൻ കാരണക്കാരിയായ അതിജീവിതയെ പ്രതികാരം ചെയ്യാനായി ദിലീപ് ഒരാളെ വച്ചു എന്നതാണ് കേസ്. യഥാർത്ഥത്തിൽ കാവ്യാമാധവന് ആ പെൺകുട്ടിയോട് ദേഷ്യം തോന്നാൻ കാരണമെന്താണ്?
ആ പെൺകുട്ടി കാരണമല്ലേ കാവ്യമാധവന്റെ ജീവിതത്തിൽ ദിലീപിനെ കല്യാണം കഴിക്കേണ്ടി വന്നതെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്. എന്നാൽ രാഹുലിന്റെ ഈ വാദത്തെ സകലരും പുച്ഛിച്ചുതള്ളി. അതീവ നീരസത്തോടെയും പുച്ഛത്തോടെയും അല്ലാതെ ഈ വാദങ്ങൾ ആർക്കും അംഗീകരിക്കാൻ സാധിക്കില്ല എന്നതാണ് വസ്തുത.
എന്തിനാണ് രാഹുലിനെ പോലെയുള്ള പക്വതയില്ലത്ത ആളുകളെ വെറുതെ 30 സെക്കൻ്റ് പറഞ്ഞ് ചർച്ചകളിൽ വിളിക്കുന്നത്, വളരെ അലോസരം തോന്നുന്നു, ഓരോ മലയാളിയും മനസിലാക്കി, രാഹുൽ യാതൊരു ലോജിക്കും ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്ന് എന്ന തരത്തിലാണ് കമ്മന്റുകൾ നീളുന്നത് .
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശം കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കരുക്കൾ നടക്കുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.
കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളതും അതിന്റെ ഭാഗമായുള്ള കാര്യങ്ങളാണേന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha