വൃക്കരോഗിക്കുള്ള ധനസഹായം ചോദിച്ച് എത്തിയ നാട്ടുകാരെ ഞെട്ടിച്ച് യുവാവിന്റെ മറുപടി, പണ്ട് ചെയ്യാന്‍ കഴിയാതെ പോയി, ഇന്ന് ആ കര്‍മ്മം നിര്‍വ്വഹിക്കാനൊരുങ്ങുന്നു

സ്വന്തം ആരോഗ്യം പോലും നോക്കാതെ തന്റെ ജീവന്റെ ഒരു പകുതി സഹജീവിക്ക് നല്‍കാന്‍ തയ്യാറായ ഷൈജു സായിറാമാണ് ഇന്നത്തെ താരം. തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശിയായ ഇദ്ദേഹം ഒരു വൃക്കരോഗിയ്ക്ക് തന്റെ വൃക്ക നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഇയാളുടെ ചികിത്സക്ക് വേണ്ടി സഹായം അന്വേഷിച്ച് നാട്ടുകാര്‍ സായിറാമിനേയും സമീപിച്ചപ്പോഴാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് തന്റെ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നയാളാണ് സായിറാം.
തന്റെ കഷ്ടപ്പാട് നിറഞ്ഞ ഭൂതകാലം തന്നെയാണ് സായിറാമിനെ ഈ താരുമാനത്തിലെത്തിച്ചത്. കടക്കെണിയിലൂടെ നീങ്ങിയിരുന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് തന്റെ ജീവിതം തിരിച്ചുപിടിച്ചത്. കടംവീട്ടാന്‍ പണ്ടൊരിക്കല്‍ വൃക്കദാനം ചെയ്യാന്‍ സായിറാം ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തന്റെ വൃക്ക ആ രോഗിക്ക് ചേരില്ല എന്നാണ് ഡോക്ടര്‍മാര്‍ യുവാവിനെ അറിയിച്ചത്. പിന്നീട് കടമെല്ലാം വീട്ടിയെങ്കിലും ആരെയെങ്കിലും സഹായിക്കണമെന്ന വിചാരം അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അന്തിക്കാട് സ്വദേശിയായ സുമേഷിന് ധനസഹായം തേടി നാട്ടുകാര്‍ എത്തിയത്.
കിടപ്പാടം പോലുമില്ലാത്ത സുമേഷിന്റെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ സായിറാമിന്റെ കുടുംബവും ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ഭാര്യയും രണ്ടു മക്കളും അമ്മയും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. വൃക്കദാനത്തിനു മുന്നോടിയായുള്ള പരിശോധനകള്‍ക്കായി ഇയാള്‍ കൊച്ചിയിലേക്ക് പോയെന്നാണ് വിവരം.
https://www.facebook.com/Malayalivartha