ബസില്‍ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂര മര്‍ദ്ദനം, വെള്ളനാട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം..... സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയില്‍

ബസില്‍ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു, കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം..... സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയില്‍.
ലഹരിവില്‍പ്പന സംഘത്തില്‍ ഉള്‍പ്പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്. വെള്ളനാട്ടാണ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്.
ഇന്നലെ വൈകുന്നേരം വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം നടന്നത്. വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പുറകില്‍ നിന്ന് വരികയായിരുന്നു. ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സൈഡ് കൊടുത്തെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയും പിന്നാലെ ബസിന്റെ ബോഡിയില്‍ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിര്‍ത്തി അക്രമം നടത്തുകയുമായിരുന്നു.
ആദ്യം ബസില്‍ നിന്ന് ഡ്രൈവറെയാണ് വലിച്ചിറക്കി മര്‍ദ്ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും മര്‍ദ്ദിച്ചു.ശേഷം കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിട്ടു.
തുടര്‍ന്ന് നാട്ടുകാര്‍ ഓടികൂടിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടിച്ചു.
പിടിയിലായ യുവാക്കള്‍ ലഹരിവില്‍പ്പന സംഘത്തില്‍പ്പെട്ടവരാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
രക്ഷപ്പെടുന്നതിനിടെ യുവാക്കളില്‍ ചിലര്‍ കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഈ ബാഗില്‍ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ ബസ് ഡ്രൈവറും കണ്ടക്ടറും ചികിത്സയില്‍ കഴിയുകയാണ്. കൂടെയുണ്ടായിരുന്നവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
a
https://www.facebook.com/Malayalivartha