2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുനിലയിൽ വമ്പിച്ച വർധനവ് ശ്രദ്ധേയം; തൃശ്ശൂർ കേന്ദ്രമാക്കിയുള്ള പ്രവർത്തനം ശക്തമാക്കി സുരേഷ്‌ഗോപി എം പി; രാജ്യസഭാംഗത്വ കാലാവധി ഈ മാസം 24-ന് തീരും

തൃശ്ശൂർ കേന്ദ്രമാക്കിയുള്ള പ്രവർത്തനം ശക്തമാക്കുകയാണ് സുരേഷ്‌ഗോപി എം പി. രാജ്യസഭാംഗത്വ കാലാവധി ഈ മാസം 24-ന് തീരുന്നതിനോടനുബന്ധിച്ചാണ് ഈ നീക്കങ്ങൾ നടത്തുന്നത്. നാമനിർദേശം വഴിയാണ് സുരേഷ് ഗോപി രാജ്യസഭാംഗമായി മാറിയത്. കലാരംഗത്തുനിന്നായിരുന്നു അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുനിലയിൽ വമ്പിച്ച വർധനവുണ്ടായിട്ടുണ്ട്.
ഇതിന്റെ വിശ്വാസത്തിലാണ് അദ്ദേഹം അടുത്ത പോരാട്ടത്തിനു ഒരുങ്ങുന്നത്. സകല പിന്തുണയും നൽകി ബി.ജെ.പി. ജില്ലാ നേതൃത്വവും അദ്ദേഹത്തിന്റെ കൂടെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് യാഥാർഥ്യത്തിലേക്ക് വരികയാണ്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നപ്പോൾ വോട്ടുനിലയിൽ ഉണ്ടായ വർധനയാണ് സുരേഷ്‌ഗോപിയുടെ ആത്മവിശ്വാസം എം.പി. ഫണ്ടിൽ നിന്നും അനുവദിച്ചത് ഒരു കോടി രൂപയാണ് . സമഗ്രമായ വികസനപദ്ധതി കേന്ദ്രത്തിൽ സമർപ്പിക്കാനും അദ്ദേഹം ഉത്സാഹം കാണിക്കുകയുണ്ടായി.
തൃശ്ശൂരിന്റെ വികസനത്തിൽ ഇടപെടുന്നെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ ഇതുവഴി സാധിക്കുകയും ചെയ്തു. രാജ്യസഭയിലെ അവസാന പ്രസംഗത്തിൽ ആനകളുടെ ക്രയവിക്രയത്തിനും മറ്റും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടാനകളുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിൽ നിന്നും പാറമേക്കാവിൽ നിന്നും 15 ആനകൾ വീതം എഴുന്നള്ളി വന്ന് നിരക്കുന്ന പൂരമാണിതെന്നും അദ്ദേഹം എടുത്ത് കാണിച്ചു. തൃശ്ശൂരിലുണ്ടാക്കുന്ന സാമ്പത്തിക മുന്നേറ്റം കൂടി പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു .
https://www.facebook.com/Malayalivartha