ബോളിവുഡ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറിന്റെ വീട്ടില്‍ നിന്നും മോഷണം പോയത് ഏകദേശം രണ്ടു കോടി രൂപയും ആഭരണങ്ങളും... പരാതിയെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്യുന്നു

ബോളിവുഡ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറിന്റെ വീട്ടില്‍ നിന്നും മോഷണം പോയത് ഏകദേശം രണ്ടു കോടി രൂപയും ആഭരണങ്ങളും... പരാതിയെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികളെ ചോദ്യം ചെയ്യുന്നു. സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് 1.41 കോടി രൂപയുടെ പണവും ആഭരണങ്ങളുമാണ് കളവ് പോയത്.
കഴിഞ്ഞ ഫെബ്രുവരി 11ന് പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര പരിശോധിക്കുന്നതിനിടയിലാണ് മോഷണ വിവരം മനസിലാക്കുന്നത്.
സോനം കപൂറിന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത് . പരാതിയെത്തുടര്‍ന്ന് ഇവരുടെ 25 സ്റ്റാഫുകളെക്കൂടാതെ ഒന്‍പത് വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, തോട്ടം പണിക്കാര്‍ മറ്റ് ജോലി ചെയ്യുന്നവര്‍ എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു.
സോനവും ഭര്‍ത്താവും മുംബയിലാണ് താമസിക്കുന്നത്. രണ്ടുപേരും തങ്ങളുടെ ആദ്യകുഞ്ഞിനായി കാത്തിരിക്കുകയാണ്്. മാര്‍ച്ച് 21നാണ് സമൂഹമാദ്ധ്യമത്തിലൂടെ താരം ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.
സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ മാതാവായ പ്രിയ അഹൂജയാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതികൊടുത്തത്.
"
https://www.facebook.com/Malayalivartha