ദിലീപിനെ കുടുക്കിയത് പൊന്നളിയന്റെ തിരക്കഥ മോഹം, കാവ്യയ്ക്ക് പണികൊടുത്തത് ഫോൺ വിളികളും, കാവ്യയെ കെട്ടിയതോടെ ചേട്ടന്റെ കഷ്ടകാലം തുടങ്ങി... ഫോൺ സംഭാഷണം...ചോദ്യം ചെയ്യലിൽ കാവ്യയ്ക്ക് നിർണായകമാകും, ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യവും, ആകെ ആപ്പിലായി കാവ്യയും ദിലീപും..!!

ദിലീപിനേയും കാവ്യാ മാധവനേയും അന്വേഷണ സംഘം തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചോദ്യം ചെയ്യൽ അതിനിർണ്ണായകമാണ്.നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഒരു വിധത്തിൽ പോരുതി നിൽക്കുകയായിരുന്നു.അതിന്റെ ഇടയിലാണ് ദിലീപിനേയും നടിയും ഭാര്യയുമായ കാവ്യാ മാധവനേയും അപ്പിലാക്കി അളിയാനായ സൂരാജിന്റെ ഫോൺ സംഭാഷണം പുറത്തുവരുന്നത്.
വരുന്ന തിങ്കളാഴ്ച്ച ക്രൈംബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്യുമ്പോൾ ഈ ശബ്ദത്തോടുള്ള പ്രതികരണം നിർണ്ണാകമാകാനാണ് സാധ്യത. ദിലീപിന്റെ സുഹൃത്ത് ശരത്തും സൂരാജും തമ്മിലുള്ള സംഭാഷണവും കുരുക്കാകാനാണ് സാധ്യത.കാവ്യയുടെ വിവാഹത്തോടെയാണ് ചേട്ടൻ കഷ്ടകാലം തുടങ്ങിയതെന്നാണ് സൂരാജ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യവും ചോദ്യം ചെയ്യലിൽ ഉണ്ടാകും.
കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന് സുരാജ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്‌ളിപ്പുകളിലും കാവ്യയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുണ്ട്.
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ഡോക്ടർ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. ഇതും ദിലീപിന് വിനയാണ്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലെ നിത്യ സന്ദർശകനാക്കിയത് സൂരാജിന്റെ തിരക്കഥാ രചനാ മോഹമാണ്.മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ബാലചന്ദ്രകുമാർ കാണുന്നത്.
കഥ ദിലീപിന് ഇഷ്ടപ്പെട്ടു. ഈ ചിത്രത്തിന് താൻ തിരക്കഥ എഴുതാമെന്ന് സൂരാജ് പറഞ്ഞു. അങ്ങനെയാണ് ബാലചന്ദ്രകുമാർ വീട്ടിലെ നിത്യ സന്ദർശകനാകുന്നത്. ഇതിനിടെയാണ് ബാലചന്ദ്രകുമാർ ഓഡിയോ റിക്കോർഡ് ചെയ്തത്. സൂരജിന്റെ ഫോൺ വിളികളും തിരക്കഥ മോഹവും കാരണം പെടാപ്പാട് പെടുകയാണ് ഇപ്പോൾ ദിലീപ്
സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിക്കുന്ന തെളിവുള്ളതിനാൽ സുരാജും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഇനി എല്ലാവരും ഉറ്റുനോക്കുന്നത്
കേസിൽ കാവ്യമാധവൻ പ്രതിയാകുമോ എന്നതാണ്. ഇങ്ങനെ സംഭവിച്ചാൽ അത് ഈ കേസിനെ ആകെ മാറ്റി മറിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.
https://www.facebook.com/Malayalivartha