അവസാന മണിക്കൂറിൽ കൊടും ചതി...ഒരിക്കലും കണ്ടെത്തില്ലന്ന് ദിലീപ് കരുതിയ ആ ക്ലിപ്പുകൾ ക്രൈം ബ്രാഞ്ചിന് നൽകി സായ് ശങ്കർ!ആ ഫോറന്‍സിക് ഉദ്യോഗസ്ഥ കുടുങ്ങും

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടൻ ദിലീപിൻറെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ. നാളെ 1.45നാണ് ഹൈക്കോടതി വിധി പറയുക. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിധി പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് റദ്ദാക്കുകയോ അല്ലെങ്കിൽ സിബിഐക്ക് വിടുകയോ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം.
പ്രാഥമികമായി തന്നെ തെളിവുകളുള്ള കേസാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.വധഗൂഢാലോചനക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസിലെ എഫ്ഐആർ തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചത്.
എന്നാൽ വിധിക്കാതിരിക്കുന്ന ദിലീപിന് ഇന്നത്തെ രാത്രി അത്ര സുഖകരമല്ല.കാരണം ഇന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധനും ഹാക്കറുമായ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസില്‍ സായി ശങ്കറിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സായി ശങ്കറിനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
രണ്ടര മണിക്കൂർ നേരമാണ് സായി ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദിലീപിനെ ഫോണില്‍ നിന്നും എട്ട് ചാറ്റുകള്‍ സായി ശങ്കർ പൊലീസിന് തിരിച്ചെടുത്ത് നല്‍കിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നുമാണ് എട്ട് ചാറ്റുകള്‍ സായി ശങ്കർ വീണ്ടെടുത്ത് നല്‍കിയത്.മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതാണ് ചാറ്റുകളെങ്കില്‍ അന്വേഷണത്തില്‍ ഇത് ഏറെ നിർണ്ണായകമായി മാറിയേക്കും.
കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ച് സായ് ശങ്കർ ദിലീപിന് വേണ്ടി തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ദിലീപിന്റെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇതെന്നതുമാണ് നിർണ്ണായകമായ കാര്യം.
കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നു. ഇതില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണ് തെളിവുകള്‍ നശിപ്പിക്കാന്‍ സായി ശങ്കർ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി പൊലീസ് ഇതേ ദിവസം പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുക്കുകയായിരുന്നു.
അവന്യൂ സെന്റര്‍ ഹോട്ടലിൽ നിന്നും ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. ദിലിപീന്റെ അഭിഭാഷകന്റെ ഓഫീസിലും ഇതിനിടെ സായ് ശങ്കർ സന്ദർശനം നടത്തിയിരുന്നു. അന്ന് താന്‍ നീക്കം ചെയ്തവയില്‍ ഒന്ന് കോടതിയില്‍ നിന്നുള്ള രേഖയാണെന്ന് പിന്നീട് സായി ശങ്കർ തുറന്ന് പറയുകയും ചെയ്തിരുന്നു.അതേസമയം, അന്വേഷണ സംഘത്തിന് കോടതിയില്‍ നിന്നും ഇന്നും വിമർശനം കേള്‍ക്കേണ്ടി വന്നു. നടിയെ ആക്രമിച്ച കേസിലെ രഹസ്യ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പി സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയുടെ വിമർശനത്തിന് വിധേയമായത്.
നേരത്തെ ഡി വൈ എസ് പി ബൈജു പൗലോസ് വിഷയത്തില്‍ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതില്‍ തൃപ്തി വരാതിരുന്ന കോടതിയ എ ഡി ജി പിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാല്‍ ഡിവൈഎസ്പി ബൈജു പൗലോസ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി പേസ്റ്റാണ് എഡിജിപിയുടേതായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം.
വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.
മാധ്യമങ്ങൾക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിചാരണ കോടതിയിൽ വിശദീകരണം നൽകി. എ.ഡി.ജി.പിയുടെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സമർപ്പിച്ചതിന്റെ കോപ്പി പേസ്റ്റാണ് വീണ്ടും സമർപ്പിച്ചതെന്ന് കോടതി വിമർശിച്ചു.
https://www.facebook.com/Malayalivartha






















