തനിക്ക് ഷെജിനോടൊപ്പം പോകാനാണ് താത്പര്യം, മാതാപിതാക്കളോട് സംസാരിക്കാന്‍ താത്പര്യമില്ല..... കോടഞ്ചേരിയില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്‌സനയെ കാമുകന്‍ ഷെജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

മാതാപിതാക്കളോട് സംസാരിക്കാന്‍ താത്പര്യമില്ല..... കോടഞ്ചേരിയില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്‌സനയെ കാമുകന്‍ ഷെജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി.
ജോയസ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി വിധി പറഞ്ഞത്. മാതാപിതാക്കളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നും കോടതിയെ അറിയിച്ച് ജോയ്‌സന .
ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും പരിഗണിച്ച് കോടതി .
അതേസമയം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജോയ്‌സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha






















