ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിക്കുമെന്ന് കരുതുന്നു... കോടതി വിധിയില്‍ സന്തോഷമെന്നും സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജോയ്‌സ്‌ന

ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിക്കുമെന്ന് കരുതുന്നു... കോടതി വിധിയില്‍ സന്തോഷമെന്നും സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജോയ്‌സ്‌ന.കാമുകന്‍ ഷെജിനൊപ്പം പോകാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോയ്‌സന.
മാതാപിതാക്കളോടു സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നുമാണ് ജോയ്‌സന കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോയ്‌സനയ്ക്കു കാമുകന്‍ ഷെജിനൊപ്പം പോകാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു. ജോയ്‌സനയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തീര്‍പ്പാക്കിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും കോടതി വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും കോടതി പരിഗണിക്കുകയുണ്ടായി.
ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജോയ്‌സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്.
"
https://www.facebook.com/Malayalivartha






















