എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ്് രേഖപ്പെടുത്തി പോലീസ്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ ശരവണ്‍, അറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജത്തിന്റെ ഉറ്റ സുഹൃത്താണ് രമേശ്. സുബൈര്‍ വധത്തിന്റെ സൂത്രധാരനും രമേശാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സുബൈറിന് നേരെ രണ്ട് പ്രാവശ്യം പ്രതികള്‍ കൊലപാതക ശ്രമവും നടത്തിയിട്ടുണ്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈര്‍ വധം എന്ന് പോലീസ് പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുപിന്നില്‍ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്ജിത് നേരത്തെ പറഞ്ഞിരുന്നതായി രമേശിന്റെ മൊഴിയുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha






















