ഒരു മണിക്കൂറിനിടെ രണ്ട് ബൈക്ക് അപകടങ്ങൾ, ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്

കൊടുങ്ങല്ലൂരിൽ ഒരു മണിക്കൂറിനിടെ ബൈക്ക് അപകടങ്ങളിൽ മരണപ്പെട്ടത് 3 പേർ. ഇന്നലെ രാവിലെ 9.30നും 10.30നും ഇടയിലായിരുന്നു ഈ അപകടങ്ങൾ സംഭവിച്ചത്. ബൈപാസിൽ ടി.കെ.എസ് പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ശ്രീനാരായണപുരം പൂവത്തുംകടവു കരിനാട്ട് രവിയുടെ മകൻ വിഷ്ണു (29), വടക്കേ പൂപ്പത്തി ചിങ്ങാറ്റുപുറം ജ്യോതിഷിന്റെ മകൻ ആദിത്യൻ (അമ്പാടി–18) എന്നിവരാണു മരിച്ചത്.
പനങ്ങാടു ഭാഗത്തുനിന്നു മേത്തല പടന്നയിലെ ജോലിസ്ഥലത്തേക്കു ടി.കെ.എസ് പുരം സർവീസ് റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്നു വിഷ്ണു. പടന്നയിലെ ബോട്ട് നിർമാണ കേന്ദ്രത്തിൽ ടെക്നിഷ്യനാണു വിഷ്ണു. മാല്യങ്കര പോളിടെക്നിക് വിദ്യാർഥിയായ ആദിത്യൻ സുഹൃത്തിന്റെ ബൈക്കിൽ ഇതേ ദിശയിൽ തന്നെ യാത്ര ചെയ്യുകയായിരുന്നു. കുന്നംകുളം – പടന്ന റോഡുമായി ചേരുന്ന ഭാഗത്തു ബൈക്കുകൾ കൂട്ടിയിടിച്ചു. ഇരുവരെയും മെഡി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകട വിവരമറിഞ്ഞ് ആദിത്യൻ സുഹൃത്തിനൊപ്പം സംഭവസ്ഥലത്തേക്ക് പോകവേ സഞ്ചരിച്ച ബൈക്ക് കൃഷ്ണൻകോട്ടയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം.സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി വലിയപറമ്പ് ഇല്ലത്തുപറമ്പിൽ സുകുമാരനാണ് (68) മരിച്ചത്.കോട്ടപ്പുറം ചന്തയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു സുകുമാരൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണുവിന്റെയും ആദിത്യന്റെയും സംസ്കാരം നടത്തി.
https://www.facebook.com/Malayalivartha






















