ഇനി ഒന്നേ പറയാനുള്ളൂ....കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്, ഈ ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുത്, ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ടതില്ല,വിധി അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം...കണ്ണീരോടെ ജോയ്സ്നയുടെ പിതാവ്, കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ജോയ്സ്നയെ ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിറക്കിയ പിന്നാലെ കണ്ണീരോടെയാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് പ്രതികരിച്ചത്. ജോയ്‌സ്‌ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.
കോടതിയില്‍ വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ല. 'കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ലെന്നും ജോസഫ് പറഞ്ഞു.
കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും ജോയ്‌സ്‌ന തയ്യാറായില്ല. മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോയെന്ന് ജോയ്‌സ്‌നയോടു കോടതി ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും 'ഇപ്പോള്‍ വേണ്ട, പിന്നെ സംസാരിക്കാം' എന്നായിരുന്നു യുവതി നല്‍കിയ മറുപടി.
ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. പെൺകുട്ടി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ്, വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവർ തീരുമാനിക്കും. പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.കൂടാതെ സ്പെഷല് മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയിട്ടുമുണ്ടെന്നും അതിനാല് ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കുകയാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. തന്നെയാരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം തെരഞ്ഞെടുത്തതെന്നും കോടതിയില് നിന്നിറങ്ങിയ ശേഷം ജോയ്സ്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















