ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍... കൊലപാതകസംഘം ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുന്‍പു മറ്റു രണ്ടു പേരെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് സൂചനകള്‍

ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. പാലക്കാട് കുന്നംപുറം സ്വദേശി അഷ്ഫാക്ക് (23), ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സദാം ഹുസൈന്‍ (30), കാവില്‍പ്പാട് കല്ലംപറമ്പില്‍ അഷ്‌റഫ് (29) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മൂന്നു പേരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു പൊലീസ് .
കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 4 പേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകസംഘം ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുന്‍പു മറ്റു രണ്ടു പേരെ വധിക്കാന്‍ ശ്രമം നടത്തിയതിന്റെ വിശദാംശങ്ങള്‍ പൊലീസിനു ലഭിച്ചതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇതു പരാജയപ്പെട്ടതോടെയാണു സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
എലപ്പുള്ളി നോമ്പിക്കോടു വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.സുബൈറിന്റെ കൊലപാതകത്തിനു പ്രതികാരമായാണ് പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ഭാരവാഹി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തല്‍.
പാലക്കാട് ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാല്‍ (22), മുഹമ്മദ് റിസ്വാന്‍ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദീന്‍ (35), പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴെമുരളി സ്വദേശി സഹദ് (22) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഇവരുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകസംഘം ഉപയോഗിച്ചതെന്നു കരുതുന്ന വാഹനങ്ങളും മുഖ്യപ്രതിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























