സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത...ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഉച്ചയ്ക്കുശേഷം ഇടിമിന്നലിനും സാധ്യത, ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ് . വടക്കന്‍ കര്‍ണാടക തീരം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയാണ് മഴയ്ക്ക് കാരണമാകുന്നത്.
അതേസമയം ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിത സ്ഥലത്തേക്കു മാറുക.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക .ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.ജനലും വാതിലും അടച്ചിടുക,മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക
ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ജലാശയത്തില്‍ ഇറങ്ങാനോ കുളിക്കാനോ പാടില്ല
തുറസ്സായ സ്ഥലത്താണെങ്കില്‍ തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ടുകിടക്കുക .വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക.ഇടിമിന്നലില്‍നിന്ന് രക്ഷ നേടാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍രക്ഷാചാലകം സ്ഥാപിക്കാം. വാഹനത്തിനുള്ളിനാണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി അകത്തുതന്നെ ഇരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കാന്‍ പാടില്ല
"
https://www.facebook.com/Malayalivartha
























