കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു..... തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി....ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്, മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

തമിഴ്നാട്ടില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അഞ്ഞൂറു രൂപ പിഴ ഈടാക്കും.
ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മദ്രാസ് ഐഐടിയില്‍ രണ്ടു ദിവസത്തിനകം 30 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനിടെ ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. പിന്നാലെയാണ് തമിഴ്‌നാടും ഇതേ നടപടി സ്വീകരിച്ചത്. കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ ജനം വീഴ്ചവരുത്തുകയാണെന്ന് അധികൃതര്‍ .
വ്യാഴാഴ്ച തമിഴ്നാട്ടില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ഐ.ഐ.ടി മദ്രാസില്‍ മൂന്നു ദിവസത്തിനിടെ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലില്‍ ക്വാറന്റീനിലാക്കി. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടേക്കുമെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ അവിടെ നിന്നും തമിഴ്നാട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പ്രതിരോധം ശക്തമാക്കാനായി മെഗാവാക്സിനേഷന്‍ വീണ്ടും ആരംഭിക്കും.
"
https://www.facebook.com/Malayalivartha
























