പോലീസിലെ അഴിച്ചു പണിക്കൊപ്പം പ്രമോഷനും.... സംസ്ഥാന പൊലീസിലെ ആറു മുതിര്‍ന്ന ഡിവൈ.എസ്പി.മാര്‍ക്ക് എസ്പിമാരായി സ്ഥാനക്കയറ്റം, നാലു ഡിവൈ.എസ്പി.മാരെ ജില്ലകളില്‍ അഡീഷണല്‍ എസ്പി.മാരായും നിയമിച്ചു

സംസ്ഥാന പൊലീസിലെ ആറു മുതിര്‍ന്ന ഡിവൈ.എസ്പി.മാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസുകാരാക്കി. ഇവരെ എസ്പി.മാരായി നിയമിച്ചു. നാലു ഡിവൈ.എസ്പി.മാരെ ജില്ലകളില്‍ അഡീഷണല്‍ എസ്പി.മാരായും നിയമിച്ചു. പൊലീസിലെ അഴിച്ചു പണിക്കൊപ്പമാണ് ഈ മാറ്റം
എസ്പി.മാരായി സ്ഥാനക്കയറ്റം ലഭിച്ച ജോസി ചെറിയാനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നില്‍ നിയമിച്ചു. എന്‍. രാജനെ കൊച്ചി സിറ്റിയില്‍ ക്രൈം ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ഡി.സി.പി.യാക്കി.
ജി. സാബുവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നിലും സി.എസ്. ഷാഹുല്‍ഹമീദിനെ ഇടുക്കി ക്രൈംബ്രാഞ്ചിലും പി. വിക്രമനെ ക്രൈംബ്രാഞ്ച് കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലകളിലും നിയമിച്ചു. സേവ്യര്‍ സെബാസ്റ്റ്യന് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് നിയമനം.
ബിജി ജോര്‍ജ് (പത്തനംതിട്ട), ഷാജു പോള്‍- (മലപ്പുറം), എല്‍. സുരേന്ദ്രന്‍-(വയനാട്), സോണി ഉമ്മന്‍കോശി-(കൊല്ലം സിറ്റി) എന്നിവരെയാണ് അഡീഷണല്‍ എസ്പി.മാരായി നിയമിച്ചത്.
https://www.facebook.com/Malayalivartha
























