അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം വളരെ ശക്തമായ രീതിയിൽ നടക്കുന്നു; മഞ്ജു വാര്യർ വന്നതോടെ കേസ് മറ്റൊരു തലത്തിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ ഇതാ മഞ്ജു വാര്യർ കൂടി അന്വേഷണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നു.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു പ്രധാന കടമ്പ . നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചത് ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതിയാണെന്ന് മനസ്സിലാക്കിയതും .
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം വളരെ ശക്തമായ രീതിയിൽ തന്നെ നടക്കുന്നുണ്ട് . കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി, തള്ളി. എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി .
ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത് എന്നതാണ് മറ്റൊരു പ്രധാന കാര്യം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിന്റെ അണി സ്ഥാനത്തിലാണ് . സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം വെളിപ്പെടുത്തിയത് .
അതേസമയം നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കണമെന്ന് ദിലീപിന്റെ സഹോദരനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തു വന്ന പശ്ചാത്തലത്തിൽ പല കാര്യങ്ങളും തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു . മോശമായ ആരോപണങ്ങള്‍ തുടരെ വരുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുന്നതാണ് മഞ്ജു വാര്യരുടെ പ്രകൃതമെന്ന് ഭാഗ്യലക്ഷ്മി .
വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ എവിടെയും തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് മഞ്ജു. വ്യക്തിഹത്യ നടത്തുന്ന പ്രവൃത്തികള്‍ ഉണ്ടായപ്പോഴും അനാവശ്യമായ ഒരു പ്രതികരണവും മഞ്ജു നടത്തിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ ദിലീപില്‍ നിന്നും ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha
























