മനംനൊന്ത് ബന്ധുക്കള്‍... വധക്കേസിലെ പ്രതിയെന്ന് അറിയാതെയാണ് നിജില്‍ ദാസിന് പിണറായിയിലെ വീട് വാടകയ്ക്കു നല്‍കിയതെന്ന് വെളിപ്പെടുത്തല്‍; രേഷ്മ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തക; വീട് നല്‍കിയത് എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം

ഇപ്പോള്‍ വളരെയേറെ ചര്‍ച്ചയാകുന്നത് പിണറായിലെ ഒരു വീടും വീട് വാടകയ്ക്ക് നല്‍കിയ രേഷ്മയുമാണ്. തലശേരി പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെന്ന് അറിയാതെയാണ് നിജില്‍ ദാസിന് പിണറായിയിലെ വീട് വാടകയ്ക്കു നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയെന്ന പേരില്‍ പൊലീസ് പിടിയിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രേഷ്മയുടെ സുഹൃത്തിന്റെ ഭര്‍ത്താവ് എന്ന നിലയ്ക്കാണ് വീടു നല്‍കിയതെന്ന് രേഷ്മയുടെ പിതാവ് രാജന്‍ പറയുന്നു. അമ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നിജില്‍ദാസിന്റെ ഭാര്യ ദിപിന എന്ന് രേഷ്മയുടെ മകളും പറഞ്ഞു. ദിപിന ആന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നല്‍കിയത്. 4 ദിവസത്തേക്കാണ് വീടു നല്‍കിയത്.
വീട്ടില്‍ കുറച്ചു പ്രശ്‌നങ്ങളുള്ളതിനാല്‍ മാറി നില്‍ക്കണമെന്ന് അമ്മയോടു പറഞ്ഞത് ദിപിനയാണെന്നും രേഷ്മയുടെ മകള്‍ പറഞ്ഞു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് വീടു നല്‍കിയത്. ദിവസം 1500 രൂപ വാടക എന്നായിരുന്നു കരാര്‍. ദിപിന ഇപ്പോള്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണ് രേഷ്മയുടെയും ദിപിനയുടെയും വീട്. കുട്ടിക്കാലം മുതല്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.
അതേസമയം വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. സൈബര്‍ ആക്രമണത്തില്‍ വേദനിക്കുകയാണ് കുടുംബാംഗങ്ങള്‍. നിജില്‍ദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്നു രേഷ്മയുടെ മകള്‍ പറഞ്ഞു. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്.
കുട്ടിക്കാലം മുതല്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. മകളുടെ ഭര്‍ത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോല്‍ കൈമാറിയത്. പക്ഷേ, കഴിഞ്ഞ ദിവസം പുലര്‍ച്ചെ, പൊലീസ് വീട്ടില്‍ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസിലാക്കിയത്.
സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കളും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളും പറഞ്ഞു. സ്ഥിരമായി വാടകയ്ക്കു നല്‍കുന്ന വീടാണിത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിണറായിയില്‍ സംഘടിപ്പിച്ചിരുന്ന 'പിണറായിപ്പെരുമ' പരിപാടിക്ക് എത്തിയവരാണ് ഏപ്രില്‍ 1 മുതല്‍ 8 വരെ ഇവിടെ താമസിച്ചിരുന്നതെന്ന് രേഷ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇവര്‍ പോയ ശേഷം ഏപ്രില്‍ 13ന് വീട് വൃത്തിയാക്കിയിട്ടു.
അധ്യാപക ദമ്പതികള്‍ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോടു പറഞ്ഞിരുന്നത്. എന്നാല്‍ എത്തിയത് നിജില്‍ദാസായിരുന്നു. ഇയാള്‍ ഇവിടെ താമസം തുടങ്ങിയ ശേഷം രേഷ്മ വന്നിരുന്നു. സ്‌കൂളിലേക്കു പോകുന്ന വഴി രണ്ടു മുന്നു ദിവസം രാവിലെ രേഷ്മ സ്‌കൂട്ടറില്‍ വീട്ടില്‍ വരുന്നതും ഉടന്‍ തന്നെ മടങ്ങുന്നതും കണ്ടിരുന്നതായി തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു.
തങ്ങളുടെയും രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെയും കുടുംബം സിപിഎം അനുഭാവികളാണെന്ന് രേഷ്മയുടെ പിതാവ് രാജന്‍ പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. രേഷ്മയും പ്രശാന്തും പാര്‍ട്ടിക്കാരാണ്. രേഷ്മ പഠനകാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ സജീവ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പാര്‍ട്ടി അനുഭാവമുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നു വരെ ആര്‍എസ്എസ്, ബിജെപി ബന്ധം ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി ഇപ്പോള്‍ നിരത്തുന്നതെല്ലാം തെറ്റായ ആരോപണങ്ങളാണെന്നും രേഷ്മയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
രേഷ്മയെ സൈബര്‍ ഇടങ്ങളില്‍ വളരെ മോശമായി ചിത്രീകരിച്ചവര്‍ക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പി. പ്രേമരാജന്‍ പറഞ്ഞു.
a
https://www.facebook.com/Malayalivartha























