നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം.... അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ മര്‍ദ്ദിച്ച് യുവാവ്....നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങി, ദൃശ്യങ്ങളടക്കം സഹോദരിമാര്‍ തിരൂരങ്ങാടി സ്വദശിക്കെതിരെ പരാതി നല്‍കി

നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം.... അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ മര്‍ദ്ദിച്ച് യുവാവ്....നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങി, ദൃശ്യങ്ങളടക്കം സഹോദരിമാര്‍ തിരൂരങ്ങാടി സ്വദശിക്കെതിരെ പരാതി നല്‍കി .
സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എംപി മന്‍സിലില്‍ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഈ മാസം 16നാണ് സംഭവം. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന അസ്‌ന, ഹംന എന്നിവര്‍ക്ക് നേരെയാണ് പാണബ്രയില്‍ വച്ച് അതിക്രമമുണ്ടായത്.
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്ത് കൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികള്‍ പറഞ്ഞു.
ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറില്‍നിന്നിറങ്ങിയ ഇബ്രാഹിം ഷബീര്‍ പ്രകോപനംകൂടാതെ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദിച്ചുവെന്ന് അസ്‌ന പറഞ്ഞു. യുവാവ് യുവതിയുടെ മുഖത്തടിക്കുന്നതും ആളുകള്‍ പ്രതികരിച്ചതോടെ കാറുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്.
പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് പരിക്കേറ്റ അസ്‌ന. ശനിയാഴ്ച ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുകയും സംഭവ സ്ഥലത്തു നിന്ന വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























