ലക്ഷദ്വീപിൽ പോയി വെറുതെ വന്നത് കൊടും ചതിയായി പോയി...!! ദ്വീപിനെ തരിപ്പണം ആക്കിയ മോദി സർക്കാരിനെതിരെ ഒരു ലേഖനം എങ്കിലും എഴുതാമായിരുന്നു, ഇതിപ്പോ അവിടെ ഒരു കുഴപ്പവുമില്ല എന്ന് മാത്രമല്ല കാര്യങ്ങൾ പഴയതിനെക്കാൾ നന്നായി നടക്കുന്നു എന്ന് നാട്ടുകാർ കരുതില്ലേ....ലക്ഷദ്വീപ് സന്ദർശന വേളയിൽ പകർത്തിയ കെ മുരളീധരന്റെ ചിത്രത്തെ പരിഹസിച്ച് സന്ദീപ് വചസ്പതി....

ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ കേരളത്തിൽ ഇടത് വലത് പാർട്ടികൾ ഒറ്റക്കെട്ടായി നിന്നാണ് വിമർശങ്ങൾ തൊടുത്തുവിട്ടത്. എന്നാൽ ഇപ്പോഴിതാ കെ മുരളീധരൻ എം.പി പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിംഗിനായി ലക്ഷദ്വീപ് സന്ദർശിച്ച ചിത്രം ഫെയ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ഈ ചിത്രത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി.
അദ്ദേഹം കെ മുരളീധരൻ എം.പിയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹസരൂപേണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷദ്വീപ് വെറുതെ കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി.മോദി സർക്കാർ നയങ്ങൾ മൂലം ദ്വീപ് ജനത അനുഭവിക്കുന്ന ദുരിതങ്ങൾ വെളിവാക്കുന്ന ഒരു വീഡിയോ, ന്യൂനപക്ഷ വേട്ടയുടെ നേർചിത്രങ്ങൾ, പുതിയ നിയമം മൂലം ജീവിതം വഴിമുട്ടിയവരുമായി ഒരു മുഖാമുഖം ഇതൊക്കെ പ്രതീക്ഷിച്ചുവെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇതിപ്പോ അവിടെ ഒരു കുഴപ്പവുമില്ല എന്ന് മാത്രമല്ല കാര്യങ്ങൾ ഒക്കെ പഴയതിനെക്കാൾ നന്നായി നടക്കുന്നു എന്നും നാട്ടുകാർ കരുതുമല്ലോ? അടുത്ത തവണ എങ്കിലും ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കും എന്ന് കരുതുന്നു എന്നാണാണ് അദ്ദേഹം കുറുപ്പിലൂടെ പറയുന്നത്.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം........
വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി. മോദി സർക്കാർ നയങ്ങൾ മൂലം ദ്വീപ് ജനത അനുഭവിക്കുന്ന ദുരിതങ്ങൾ വെളിവാക്കുന്ന ഒരു വീഡിയോ, ന്യൂനപക്ഷ വേട്ടയുടെ നേർചിത്രങ്ങൾ, പുതിയ നിയമം മൂലം ജീവിതം വഴിമുട്ടിയവരുമായി ഒരു മുഖാമുഖം ഇതൊക്കെ പ്രതീക്ഷിച്ചു. അല്ലെങ്കിൽ ദ്വീപിനെ തകർത്ത് തരിപ്പണം ആക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു ലേഖനം എങ്കിലും എഴുതാമായിരുന്നു. ഇതിപ്പോ അവിടെ ഒരു കുഴപ്പവുമില്ല എന്ന് മാത്രമല്ല കാര്യങ്ങൾ ഒക്കെ പഴയതിനെക്കാൾ നന്നായി നടക്കുന്നു എന്നും നാട്ടുകാർ കരുതുമല്ലോ? അടുത്ത തവണ എങ്കിലും ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കും എന്ന് കരുതുന്നു.
https://www.facebook.com/Malayalivartha























