ശരണം വിളിക്കേണ്ട... പ്രശസ്ത തമിഴ് മോട്ടിവേഷനല്‍ സ്പീക്കര്‍ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ച് പേരുമാറ്റി; ഫാത്തിമ ശബരിമല ആരെന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ചോട് സെര്‍ച്ച്; മുസ്ലീങ്ങളോട് എന്താണ് ഇത്രയും വിരോധമെന്ന് ഞാന്‍ സ്വയം ചോദിച്ചു അവസാനം തീരുമാനമെടുത്തു

ശബരിമല ജയകാന്തന്‍ ഫാത്തിമ ശബരിമലയായി. വാര്‍ത്ത കേട്ട മലയാളികള്‍ സകലരും ഞെട്ടി. ശബരിമല എന്താണെന്നും അതിന്റെ ഫലം എന്തെണെന്നും മലയാളികള്‍ക്കറിയാം. അതിനിടയ്ക്കാണ് ശബരിമല ജയകാന്തന്റെ വാര്‍ത്ത വരുന്നത്. നമ്മുടെ ശബരിമലയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ശബരിമല ജയകാന്തന്റെ ശരിക്കും പേര് ശബരിമലയാണ്. ജനിച്ചപ്പഴേ ഇട്ട പേരാണ്. ജയകാന്തന്‍ ഭര്‍ത്താവിന്റെ പേരും.
പ്രശസ്ത തമിഴ് മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമാണ് ശബരിമല ജയകാന്തന്‍. അവര്‍ ഇസ്ലാം മതം സ്വീകരിച്ചതായുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇസ്ലാം മതം സ്വീകരിച്ചതായി അവര്‍ അറിയിച്ചത്.
മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേരും അവര്‍ സ്വീകരിച്ചു. മുസ്ലീങ്ങളോട് എന്താണ് ഇത്രയും വിരോധമെന്ന് ഞാന്‍ സ്വയം ചോദിച്ചു. അങ്ങനെ നിഷ്പക്ഷ മനസോടെ ഖുറാന്‍ വായിച്ചുതുടങ്ങി. എനിക്ക് സത്യം മനസിലായി. ഇപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ ഇസ്ലാമിനെ സ്‌നേഹിക്കുന്നു എന്നും ഫാത്തിമ ശബരിമല പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകളുടെ പേര് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. മുസ്ലിമായിരിക്കുന്നത് ആദരവും ബഹുമതിയുമാണ്. വിസ്മയകരമായൊരു ഗ്രന്ഥം മുസ്ലീങ്ങള്‍ക്കുണ്ട്. അത് വീട്ടില്‍ ഒളിപ്പിച്ചുവെക്കരുത്. ലോകം അതു വായിക്കണം വീഡിയോ സന്ദേശത്തില്‍ ഫാത്തിമ ശബരിമല വ്യക്തമാക്കി. കഅ്ബ മൂടുന്ന കിസ്‌വ നിര്‍മാണ കേന്ദ്രത്തിലും അവര്‍ സന്ദര്‍ശനം നടത്തി.
1982ല്‍ മധുരയിലെ അളഗസ്വാമികലൈയരസി ദമ്പതികളുടെ മകളായിട്ടാണ് ശബരിമല ജനിച്ചത്. ജയകാന്തന്‍ ആണ് ഭര്‍ത്താവ്. മകന്റെ പേര് ജയചോളന്‍. ദിണ്ഡിഗലില്‍ ആയിരുന്നു വിദ്യാഭ്യാസം. 2002ലാണ് കൂഡല്ലൂരിലെ കാട്ടുമണ്ണാര്‍ഗുഡിക്കടുത്ത എല്ലേരി സ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ജോലിയേക്കാള്‍ വലുത് രാജ്യമാണ് എന്ന് ചൂണ്ടിക്കാട്ടി പിന്നീട് സര്‍ക്കാര്‍ ജോലി രാജിവച്ചു.
ദേശീയതലത്തില്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നായിരുന്നു അവരുടെ നിലപാട്. നീറ്റ് പരീക്ഷയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. നീറ്റിനെതിരെ അവര്‍ നിരാഹാര സമരം നടത്തിയിരുന്നു. ജോലി രാജിവച്ച ശേഷം അവര്‍ പൊതുസേവന പ്രവര്‍ത്തനത്തില്‍ വ്യാപൃതയായി.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തനം തുടങ്ങി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിഷന്‍ 2040 എന്ന സംഘടന രൂപീകരിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പോരാടുകയും ചെയ്തു. തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ ബോധവല്‍ക്കരണം നല്‍കി. പെണ്‍കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് പുസ്തകം എഴുതി ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. അടുത്തിടെ കോയമ്പത്തൂരില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച രത്‌നശ്രീയുടെ കുടുംബത്തിന് വേണ്ടി ഒരു ലക്ഷം രൂപ സമാഹരിച്ച് നല്‍കിയിരുന്നു.
2000ത്തിലധികം വേദികളില്‍ മോട്ടിവേഷണല്‍ പ്രസംഗം നടത്തിയിട്ടുണ്ട് ശബരിമല. ന്യൂസ്7 ടിവി, ജയ ടിവി, വണ്ടര്‍ ടിവി തുടങ്ങി നിരവധി ചാനകളിലെ ഷോകളില്‍ മോഡറേറ്ററായും പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചുവരികയാണ്. അടുക്കളയില്‍ നിന്ന് സ്ത്രീകള്‍ നിയമസഭയിലേക്ക് എത്തേണ്ടത് ആവശ്യമാണെന്ന് ശബരിമല പറയുന്നു. വുമണ്‍ ലിബറേഷന്‍പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ശബരിമല തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഫാത്തിമയായത്. ഇനി അവരുടെ നീക്കം എന്താണെന്ന് അറിയാനാണ് കാത്തിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha


























