പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകി; സൈബർ ആക്രമണം താങ്ങാനാകാതെരേഷ്മയുടെ കുടുംബം; അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്, സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഇതേതുടർന്ന് സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് പറയുകയാണ് അവർ. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട് എന്നും അവർ പറയുകയുണ്ടായി. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയാൻ തയ്യാറാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുകയുണ്ടായി.
കേസിൽ അറസ്റ്റിലായ രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയയ്ക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. എം.വി.ജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, കേസിന് പിന്നാലെ രേഷ്മ അധ്യാപകജോലി രാജിവച്ചു. പുന്നോൽ അമൃത വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപികയായി ജോലി ചെയ്തുവരുകയായിരുന്നു ഇവർ. കേസിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റ് നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രാജി നൽകിയത് എന്നാണ് ലഭ്യമാകുന്ന വിവരം. രാജിക്കത്ത് ലഭിച്ചതിനാൽ തന്നെ സസ്പെൻഷൻ ഉത്തരവു കൈമാറിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിക്കുകയും ചെയ്തു.
അതേസമയം രേഷ്മയുടെയും അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും മൊബൈൽ ഫോണുകൾ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത് രസീതു പോലും നൽകാതെയാണെന്നും കുടുംബം ആരോപണം ഉന്നയിച്ചു. സൈബർ ഇടങ്ങളിൽ തങ്ങളെ ആക്രമിച്ചവർക്കു തന്റെ ചിത്രങ്ങൾ ചോർത്തി നൽകിയത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും കുടുംബം ആരോപണം ഉന്നയിക്കുകയുണ്ടായി .
കൂടാതെ കേസിലെ 14–ാം പ്രതി നിജിൽ ദാസിനെ കഴിഞ്ഞ ദിവസം രേഷ്മയുടെ ഭർത്താവ് ടി.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്നത്തിൽ രേഷ്മയ്ക്കെതിരെയും കേസ് രെജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha


























