അപകടകരമായി ഡ്രൈവിങ് ചെയ്ത യുവതികളെ നടുറോഡിൽ മർദിച്ച വാവിന് വമ്പൻ കെണി; സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചുവെന്ന വകുപ്പുകൂടി ചേർക്കാനൊരുങ്ങി പോലീസ്; പരാതിയുമായെത്തിയപ്പോൾ പോലീസ് കല്യാണം കഴിക്കുന്നില്ലേയെന്നു ചോദിച്ചുവെന്ന് പെൺകുട്ടികൾ

അപകടകരമായി ഡ്രൈവിങ് ചെയ്തു വന്ന യുവതികളെ ചോദ്യം ചെയ്ത യുവാവിന് വമ്പൻ കെണി. കേസില്‍ പ്രതിയായ യുവാവിന്റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനൊരുങ്ങുകയാണ് പോലീസ്. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് കേസ്. സഹോദരികളായ യുവതികളെ പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദിക്കുകയായിരുന്നു യുവാവ്.
സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്ന വകുപ്പുകൂടി ചേർത്തിരിക്കുകയാണ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തേഞ്ഞിപ്പലം പോലീസ് തിങ്കളാഴ്ച വീണ്ടും യുവതികളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ്. മര്‍ദനമേറ്റത് പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികൾക്കാണ്. എം.പി. മന്‍സിലില്‍ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
യുവതികള്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വനിതാകമ്മിഷനും ഡി.ജി.പി.ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിലാണ് സംഭവം നടന്നത്. 16ആം തീയതി കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് യുവതികള്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്നു. കോഹിനൂര്‍ ദേശീയ പാതയില്‍ വച്ച് അമിത വേഗത്തിലെത്തിയ കാര്‍ ഇടതു വശത്തു കൂടി തെറ്റായി കയറിയെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് മര്‍ദിച്ചതെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
ഹോണടിച്ച് സ്‌കൂട്ടര്‍ മുന്നോട്ടു പോയി. പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാര്‍ കുറുകെയിട്ടു തടഞ്ഞുവെന്നാണ് കാറില്‍ നിന്നിറങ്ങിയ ഇബ്രാഹിം ഷബീര്‍ പ്രകോപനം കൂടാതെ മര്‍ദിച്ചെന്നും യുവതികള്‍ പരാതിപ്പെടുന്നു. ഇതിന്റെ വീഡിയോയും പ്രചരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഇബ്രാഹിം ഷബീറിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റുചെയ്തത്. ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിൽ പോലീസ് വിമർശനം കേട്ടിരുന്നു. ദുര്‍ബലമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
യുവതികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന ആരോപണവും ശക്തമായിരുന്നു. കേസില്‍ പരാതിയും മൊഴിയും നല്‍കാനെത്തിയപ്പോൾ തേഞ്ഞിപ്പലം പോലീസ് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളറിയാനാണ് താത്പര്യം കാണിച്ചതെന്ന് മര്‍ദനമേറ്റ സഹോദരിമാര്‍ വ്യക്തമാക്കി. കല്യാണം കഴിക്കുന്നില്ലേയെന്നു ചോദിച്ചു . മാത്രമല്ല പോലീസ് തങ്ങളുടെ വസ്ത്രധാരണം വിലയിരുത്തി സംസാരിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു.
https://www.facebook.com/Malayalivartha


























