കണ്മുന്നില്‍ നിന്നും മായാതെ ആ കാഴ്ച... മരണത്തിന്റെ ആഴങ്ങളിലേക്കാണ് അവന്‍ മുങ്ങിത്താഴുന്നതെന്ന് അറിഞ്ഞിരുന്നില്ല....ആറ്റില്‍ ഇറങ്ങണ്ടെന്ന് പറഞ്ഞിട്ടും അവന്‍ ഇറങ്ങി മധ്യഭാഗത്തെത്തി കൈയിട്ടടിച്ച് താഴ്ന്നപ്പോള്‍ പറ്റിക്കാനായിരിക്കുമെന്നാ കരുതിയത്.... ശബരിയുടെ വേര്‍പാട് സഹിക്കാനാവാതെ സങ്കടം അണപൊട്ടിയൊഴുകിയ സുഹൃത്തുക്കളുടെ വാക്കുകള്‍....

കണ്മുന്നില്‍ നിന്നും മായാതെ ആ കാഴ്ച... മരണത്തിന്റെ ആഴങ്ങളിലേക്കാണ് അവന്‍ മുങ്ങിത്താഴുന്നതെന്ന് അറിഞ്ഞിരുന്നില്ല....ആറ്റില്‍ ഇറങ്ങണ്ടെന്ന് പറഞ്ഞിട്ടും അവന്‍ ഇറങ്ങി മധ്യഭാഗത്തെത്തി കൈയിട്ടടിച്ച് താഴ്ന്നപ്പോള്‍ പറ്റിക്കാനായിരിക്കുമെന്നാ കരുതിയത്.... ശബരിയുടെ വേര്‍പാട് സഹിക്കാനാവാതെ സങ്കടം അണപൊട്ടിയൊഴുകിയ സുഹൃത്തുക്കളുടെ വാക്കുകള്‍.... നീന്തല്‍ അറിയാവുന്ന ശബരി വാമനപുരം ആറ്റില്‍ നീന്തുന്നതിനിടെ കൈയിട്ടടിച്ചു താഴ്ന്നപ്പോള്‍ കരയിലുള്ള സുഹൃത്തുക്കളെ പറ്റിക്കാനാകും ചെയ്തതെന്നാണ് ആദ്യം കരുതിയത്.
ഹോസ്റ്റലില്‍ നിന്ന് 12.45 ഓടെയാണ് ആദിത്യനും ആകാശുമായി ശബരി ഇവിടെയെത്തിയത്. ഇറങ്ങി നീന്താമെന്ന് പറഞ്ഞപ്പോള്‍ ആദ്യമായാണ് ഈ ഭാഗത്ത് വരുന്നതെന്നും അതിനാല്‍ ആദിത്യനും ആകാശും വരുന്നില്ലെന്നും ഇറങ്ങേണ്ടെന്നും ശബരിയോടു പറഞ്ഞു. എന്നിട്ടും അത് കാര്യമാക്കാതെ ശബരി വസ്ത്രം ഊരിവെച്ചിട്ട് ഇറങ്ങി നീന്തി. മധ്യഭാഗത്ത് എത്തിയപ്പോഴേക്കും കൈയിട്ടടിക്കുകയും മുങ്ങുകയുമായിരുന്നു.
ഇറങ്ങരുതെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങളെ പറ്റിക്കാനാണ് ചെയ്തതെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് കുറച്ചു സമയം കഴിഞ്ഞും കാണാതായതുകൊണ്ടാണ് സമീപത്തുള്ളവരെ വിളിച്ചുകൂട്ടി തിരച്ചില്‍ ആരംഭിച്ചത്. പ്രിയസുഹൃത്ത് ശബരി കണ്മുന്നില്‍ മുങ്ങിമരിച്ച ഞെട്ടലിലാണ് ആദിത്യനും ആകാശും.
കുളിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥിയാണ് വാമനപുരം ആറ്റില്‍ മുങ്ങിമരിച്ചത്. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി പുനലൂര്‍ കോമളംകുന്ന് ദേവീ വിലാസത്തില്‍ സജീവിന്റെയും ശ്രീദേവിയുടെയും മകന്‍ ശബരി (21) ആണ് ജീവന്‍ നഷ്ടമായത്.
ശബരി, കോളേജിനടുത്തുള്ള ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അവിടെയുള്ള സുഹൃത്തുക്കളായ ആദിത്യനും ആകാശുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി മഹാവിഷ്ണുക്ഷേത്രത്തിനു സമീപത്തുള്ള കടവില്‍ എത്തി. ആദിത്യത്തിനും ആകാശും കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ശബരി കുളിക്കാനിറങ്ങുകയും ആറിന്റെ മധ്യഭാഗത്തേക്കു നീന്തിപ്പോവുകയുമായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ശബരിയെ കാണാതായി.
കരയിലുണ്ടായിരുന്ന സുഹൃത്തുക്കളും സമീപത്ത് മീന്‍ ചൂണ്ടയിടാന്‍ ഉണ്ടായിരുന്നവരും തിരച്ചില്‍ നടത്തിയെങ്കിലും ശബരിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം സമീപത്ത് മുളയില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























