എന്നെ നോക്കേണ്ട, എന്റെ അമ്മയെ രക്ഷിക്കൂ.. പാതിവെന്ത ശരീരവുമായി പുറത്തേക്കോടി ശ്രീധന്യ! വീട്ടിലെത്തിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിയതും തീ പടര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി

രവീന്ദ്രന്റേയും ഉഷയുടേയും ആത്മഹത്യ വരുത്തിയ ആഘാതത്തില്‍ നിന്ന് കരകയാറാന്‍ ഇടുക്കിയിലെ അണക്കര നിവാസികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് കേരളക്കരയും ഇപ്പോള്‍ ഏറെ വിഷമത്തിലായിരിക്കുകയാണ്.
വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുബമായിരുന്നു ഇവരുടേത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും അത് ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.
എന്തായാലും ദുരന്തം സംഭവിച്ച ശേഷം വീട്ടിലേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ ഭയത്തോടെയാണ് ആ കാഴ്ച കണ്ടത്. രവീന്ദ്രനും ഉഷയും കിടന്നിരുന്ന കട്ടില്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. കിടക്കയുടെ അവശേഷിക്കുന്ന ഭാഗം ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇവരുടെ വീട്ടിലെ ആകെ അടച്ചുറപ്പുള്ള ഒരേയൊരു മുറിയിലാണ് സംഭവം നടന്നത്. ദമ്പതികളുടെ മകളായ ശ്രീധന്യയും ഈ മുറിയിലാണ് കിടന്നിരുന്നത്. എന്നാല്‍ ആ കുട്ടിയുടെ കട്ടിലിലേക്ക് തീ പടര്‍ന്നിരുന്നില്ല.
മാത്രമല്ല ദുരന്തത്തിന്റെ തീവ്രത മനസിലാക്കിത്തരുന്ന ചില സംഭവങ്ങളും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് വീടിന്റെ മേല്‍കൂര ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് മേഞ്ഞിരിക്കുന്നത്. തീ പടര്‍ന്നു പിടിച്ചപ്പോള്‍ ഈ ഷീറ്റുകള്‍ പൊട്ടുകയും കഷ്ണങ്ങളായി മുറിയിലേക്ക് പതിച്ചിട്ടുമുണ്ട്. കൂടാതെ മുറിയില്‍ ഉണ്ടായിരുന്ന തടി അലമാരയുടെയും സ്റ്റീല്‍ അലമാരയുടെയും ചില്ലുകള്‍ പൊട്ടിത്തകര്‍ന്ന നിലയിലാണുള്ളത്. ജനലിന്റെ ഗ്ലാസും പൊട്ടിയിട്ടുണ്ട്. ശ്രീധന്യയുടെ പാഠപുസ്തങ്ങള്‍ മുഴുവനും കത്തിനശിച്ചെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
കരച്ചിലും ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടാണ് രവീന്ദ്രന്റെ വീട്ടിലേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. എന്നാല്‍ അവിയെത്തിയ അവര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. മുറിയില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ശ്രീധന്യ വീടിനു പുറത്തേക്കിറങ്ങി ഓടുകയും എന്റെ അമ്മയെ രക്ഷിക്കണേ എന്ന് കരഞ്ഞ് നിലവിളിക്കുകയും ചെയ്തിരുന്നു. ആ മകളുടെ വസ്ത്രങ്ങള്‍ കത്തിനശിച്ചിരുന്നെന്നും തീരെ അവശയായിരുന്നു എന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്.
എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നാട്ടുകാരോട് തന്റെ കാര്യം നോക്കണ്ട തീപിടിച്ച് അമ്മ അകത്തുണ്ട് എത്രയും വേഗം രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് ശ്രീധന്യ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഉഷയെ രക്ഷിക്കാന്‍ നാട്ടുകാര്‍ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ആസ്ബസ്റ്റോസ് ഷീറ്റ് ഉള്‍പ്പെടെ പൊട്ടുന്ന ശബ്ദവും തീ പടരുന്ന സാഹചര്യവും ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമായി. ഇതിനിടെ ചിലര്‍ പൊലീസിനേയും അഗ്‌നിരക്ഷാ സേനയേയും വിവരം അറിയിച്ചു. തുടര്‍ന്ന് വെള്ളം കോരിയൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി.
ആരോടും വഴക്കിനൊന്നും പോകാത്ത നല്ല മാന്യമായ സ്വഭാവമായിരുന്നു രവീന്ദ്രന്റേത്. ഉഷയും അത്തരത്തിലുള്ള ഒരു യുവതിയായിരുന്നു. അതുകൊണ്ടാണ് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അധികം വഴക്കിനൊന്നും നില്‍ക്കാതെ ഈ കുടുംബം കടശ്ശിക്കടവില്‍നിന്ന് പുറ്റടി ഹോളിക്രോസ് കോളേജിന് സമീപത്തേക്ക് താമസം മാറിയത്. ഇങ്ങനെയുള്ള ദമ്പതികള്‍ മരിച്ചെന്നുള്ള വിവരം ഏറെ ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത.് മാത്രമല്ല ആരെയും ഉപദ്രവിക്കാന്‍ കഴിയാത്ത അദ്ദേഹം തന്റെ ഭാര്യയെ തീകൊളുത്തി കൊന്നു എന്ന് പറയുന്നതും വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
മുറിയിലെ തീ അണച്ചശേഷം രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യനില മോശമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് രവീന്ദ്രനും ഉഷയും യാത്രയായത്. അണക്കരയില്‍ സോപ്പുപൊടിക്കട നടത്തിയിരുന്ന രവീന്ദ്രന്‍ കോവിഡും ലോക്ഡൗണും ആയതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാലും ലൈഫ് ഭവന പദ്ധതി പ്രകാരം പുതിയ വീട് നിര്‍മിക്കാം എന്നുള്ള ആഗ്രഹം രവീന്ദ്രന് ഉണ്ടായിരുന്നു. വീട് വെക്കാനുള്ള അനുമതിയും ലഭിച്ചതാണ്. മകളുടെ ചിരിക്കുന്ന മുഖം മറന്ന്, വീടെന്ന സ്വപ്നവും ബാക്കിവെക്ക് രവീന്ദ്രന്‍ ഇത്തരമൊരു കൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരുടെ സമ്മര്‍ദ്ദം അതിരൂക്ഷമായിട്ടുണ്ടാവണം എന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha


























