സംവാദത്തിന് ക്ഷണിക്കേണ്ടത് കെ റെയിലല്ല.... സർക്കാരാണ്! ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാർഹമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് അലോക് വർമ; സിൽവർ ലൈൻ സംവാദം വീണ്ടും അനിശ്ചിതത്വത്തിൽ, കേരളം ബോർഡിനു സമർപ്പിച്ചത് സാങ്കേതികമായ ഒരു പഠനവുമില്ലാതെ, ഇന്ത്യൻ റെയിൽവേയുടെ ചട്ടങ്ങളെല്ലാം ലംഘിച്ച് 2 മാസംകൊണ്ടു തയാറാക്കിയ റിപ്പോർട്ട്
സിൽവർ ലൈൻ സംവാദം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. സംവാദത്തിൽനിന്നു പിന്മാറുമെന്ന് സിസ്ട്രയുടെ മുൻ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. സംവാദത്തിനുള്ള ക്ഷണക്കത്ത് അയയ്ക്കേണ്ടത് സർക്കാരാണ്. കെ. റെയിൽ അല്ല. ക്ഷണക്കത്തിലെ ഭാഷ ശരിയല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിക്കുകയുണ്ടായി. വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്തയയ്ക്കുകയുണ്ടായി. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമയ്ക്ക് അതൃപ്തിയുമുണ്ട്.
അതോടൊപ്പം തന്നെ സാങ്കേതികമായ ഒരു പഠനവുമില്ലാതെ, ഇന്ത്യൻ റെയിൽവേയുടെ ചട്ടങ്ങളെല്ലാം ലംഘിച്ച് 2 മാസംകൊണ്ടു തയാറാക്കിയ റിപ്പോർട്ടാണു കേരളം ബോർഡിനു സമർപ്പിച്ചതെന്നും കഴിഞ്ഞ ദിവസം അയച്ച തുറന്ന കത്തിൽ അലോക് വർമ ആരോപിക്കുകയുണ്ടായി. ഇതിൽ ആദ്യ സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചത് അലോക് വർമയുടെ നേതൃത്വത്തിലായിരുന്നു. അലോക് വർമയുടെ റിപ്പോർട്ടിൽ നിറയെ അബദ്ധങ്ങളായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയ ശേഷമാണു സിസ്ട്ര രണ്ടാമത്തെ റിപ്പോർട്ട് തയാറാക്കിയതെന്നുമുള്ള കെ റെയിലിന്റെ വാദത്തിനായിരുന്നു ഇത്തരത്തിൽ മറുപടി നൽകിയത്.
അതേസമയം സാങ്കേതിക വിദഗ്ദ്ധനായിരിക്കണം മോഡറേറ്റർ. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അതൃപ്തി അറിയിക്കുകയുണ്ടായി. സംവാദം സംബന്ധിച്ച് വ്യക്തത വേണം എന്നതാണ്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഇതു സംബന്ധിച്ച് തീരുമാനം അറിയിക്കണം. അതിനുശേഷം മാത്രമേ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























