സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി ഏറ്റെടുക്കുന്നു; ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടി വരുമെന്നതിനാൽ

ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കാൻ പോകുകയാണ്. സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്.
റവന്യൂ വകുപ്പിന്റെ അധികാരം നഷ്ടമാകുന്ന കാര്യത്തിൽ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് എതിര്‍പ്പുണ്ട എന്ന കാര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിപിഎമ്മിനും സിപിഐയ്ക്കും ഇടയിലുള്ള തര്‍ക്ക വിഷയമായി ഇത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നു.
പക്ഷേ ഈ വിഷയത്തിൽ ഒരു ഒത്ത്ത്തീര്‍പ്പ് ഉണ്ടായില്ല. അധികാരങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തിൽ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു വരികയുണ്ടായി. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഒരു തവണ കൂടെ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.
കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും റവന്യൂ വകുപ്പിന്റെ ഭാഗമായാണ് ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത് എന്നതാണ് മറ്റൊരു നിർണ്ണായകമായ കാര്യം. ദുരന്ത നിവാരണ വകുപ്പിലെ നിയമനത്തിന് 1എ, 2ബി എന്നീ രണ്ട് ഭാഗങ്ങളുണ്ട് . ദുരന്ത ലഘൂകരണത്തിനുള്ള ആസൂത്രണം, തയ്യാറെടുപ്പ്, നിര്‍വ്വഹണം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ 1എ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
2ബി വിഭാഗത്തില്‍ വരുന്നത് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉള്‍പ്പെടെയുള്ള ചികിത്സാ സഹായ വിതരണം തുടങ്ങിയ കാര്യങ്ങളാണ്. ഇതില്‍ 1എ ഏറ്റെടുക്കുമെന്നാണ് സിപിഐയ്ക്ക് മുന്നില്‍ സിപിഎം നിര്‍ദേശം വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























