ഫുട്‌ബോള്‍ കളത്തിലെ കേരളത്തിന്റെ പ്രിയതാരം ബി. ദേവാനന്ദ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.... കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവായിരുന്നു അദ്ദേഹം

ഫുട്‌ബോള്‍ കളത്തിലെ കേരളത്തിന്റെ പ്രിയതാരം ബി. ദേവാനന്ദ് (71) കൊച്ചിയിലെ വീട്ടിലായിരുന്നു അന്ത്യം. ലിംപ് ഇസ്‌ക്കീമിയ ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് ഏപ്രില്‍ 17 ന് ആയിരുന്നു ദേവാനന്ദിന്റെ ഇടതുകാല്‍ മുറിച്ചു നീക്കേണ്ടി വന്നത്.
കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ കഴിയവേ ഇന്ന് 11 മണിയോടെ ഹൃദയസ്തംഭനം മൂലം നിര്യാതനായെന്നാണ് വിവരം.
കണ്ണൂര്‍ ബ്രദേഴ്‌സ്‌ക്ലബിനു വേണ്ടി കളിക്കളത്തിലിറങ്ങിയ ദേവാനന്ദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ നായകനാവുകയും 1972 ല്‍ ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ബംഗാളുമായി സമനിലയിലെത്തുകയും ചെയ്തു. സ്റ്റോപ്പര്‍ ബേക്കായിതിളങ്ങിയ ദേവാനന്ദ് കേരളാ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.
1975 ല്‍ ബോംബെ ടാറ്റാസ് ടീമിലെത്തിയ ദേവാനന്ദ് പിന്നീട് താജ് ഹോട്ടലില്‍ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. കേരളാ ടീമിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും നായകസ്ഥാനത്ത് ഒരേ സമയം അംഗീകരിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു.
" f
https://www.facebook.com/Malayalivartha


























