ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് പീഡനം... നാല്പതുകാരന്‍ അറസ്റ്റില്‍, കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്ത് ഒളിവില്‍

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പുര്‍ ബദ്ലി മേഖലയിലാണ് സംഭവം. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.
തന്റെ മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചതായി കുട്ടികളുടെ മാതാവാണ് പരാതിപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അയല്‍പ്പക്കത്തുനിന്ന് കരച്ചില്‍ കേട്ട് ഓടിചെന്നപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തു നിന്നു മുങ്ങി. സമയ്പുര്‍ ബദ്ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാര്‍ക്കില്‍ ശനിയാഴ്ച ചിനുവിനെ കണ്ടെത്തി.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതു കൂട്ടാക്കാതെ ഇയാള്‍ തോക്കെടുത്തു വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലില്‍ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (ഔട്ടര്‍ നോര്‍ത്ത്) പറഞ്ഞു. പ്രാദേശികമായി നിര്‍മിച്ച തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
" f
https://www.facebook.com/Malayalivartha






















