Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

'പുരുഷന്‍ വെടി ആവുന്നുമില്ല. ഇത്തരം ക്രൂരമായ പേരുകള്‍ ഏറ്റു വാങ്ങുവാന്‍ വിധിക്കപ്പെടുന്ന സ്ത്രീകള്‍ ഈ ട്രോമയ്ക്കൊപ്പം, കുടുംബജീവിതവും, സാമൂഹിക ജീവിതവും, തൊഴില്‍ പരിസരവും 'കൂള്‍' ആയി നേരിടുന്നതായി ഭാവിക്കേണ്ടി വരും അതവരില്‍ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. അങ്ങനെ തകര്‍ന്ന സ്ത്രീകളെ ഉള്‍ക്കൊള്ളുവാന്‍ പറ്റാവുന്ന തരത്തില്‍ ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല...' വൈറലായി കുറിപ്പ്

01 MAY 2022 11:18 AM IST
മലയാളി വാര്‍ത്ത

നടന്‍ വിജയ്ബാബുവിനെതിരായ പീഡനക്കേസ് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലടക്കം നടന്നുവരുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇപ്പോഴിതാ എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഏറെ ശ്രദ്ധ നേടുകയാണ്.

'ഭാര്യയേയും, അമ്മയെയും, മക്കളെയും ടൂള്‍ ആക്കിയാണ് മിക്ക പുരുഷന്മാരും രക്ഷപ്പെടുന്നത് തന്നെ. അയാളുടെ സാമൂഹിക ഇടങ്ങള്‍ താല്‍ക്കാലികമായി അടഞ്ഞാലും തിരിച്ചെത്തുവാന്‍ പ്രയാസമുള്ളതല്ല. അത്തരം നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്നാല്‍ ബന്ധത്തില്‍ നിന്നും വിട്ടുപോന്ന സ്ത്രീകളില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പേര്‍ക്കും ഈ പരിഗണന കിട്ടില്ല' എന്നാണ് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

എനിക്ക് എന്റെ പുരുഷ സുഹൃത്തുക്കളോടുള്ള റെസ്പെക്ട് കൊണ്ട് പറയുന്നു. നിങ്ങളില്‍ കുറച്ചു പേര്‍ക്കേങ്കിലും പലരുമായും പരസ്പര സമ്മതത്തോടെയുള്ള ബന്ധം ഉണ്ടായിട്ടുണ്ടാവും നിങ്ങള്‍ പരസ്പരം പ്രണയപൂര്‍വ്വം ചാറ്റ് ചെയ്തുകാണും. നിങ്ങള്‍ക്കു ഭാര്യ /പാര്‍ട്ണര്‍ ഉള്ളപ്പോള്‍ തന്നെ അവരുമായി പരസ്പര സമ്മതത്തോടെ സെക്‌സ് ഉണ്ടായിട്ടുണ്ടാവും. പക്ഷെ അതിനെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവസാനിപ്പിക്കുന്ന രീതി കൃത്യമായി പരിശോധിക്കപ്പെടും.

നിങ്ങള്‍ക്കു നിങ്ങള്‍ അത് അവസാനിപ്പിച്ച രീതി പ്രശ്‌നമുള്ളതല്ലെന്നു തോന്നാം. എന്നാല്‍ നിങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയോട് ആ ബന്ധം അവസാനിപ്പിക്കുവാന്‍ വേണ്ടി ദയാരാഹിത്യത്തോടെ പെരുമാറിയിട്ടുള്ളതായി അവര്‍ക്കു അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍,അവര്‍ക്ക് ആ വേര്‍പിരിയലിനെ മറികടക്കാന്‍ ആയിട്ടില്ലെങ്കില്‍, അത് അവരുടെ മനോനിലയെ ബാധിക്കുന്നുവെങ്കില്‍ ഈ പറഞ്ഞ പരസ്പര സമ്മതത്തോടെയുള്ള സെക്‌സ് എന്നുള്ളതൊന്നും അവിടെ പരിഗണിക്കപ്പെടില്ല എന്നുള്ളത് തിരിച്ചറിയുക.

അത്തരം ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങുന്ന ഒട്ടു മുക്കാലും പുരുഷന്മാരെയും അവരുടെ ഭാര്യമാര്‍ മിക്കപ്പോഴും 'എന്റെ ഭര്‍ത്താവ് തെറ്റ് തിരുത്തി തിരിച്ചു വന്നു 'എന്ന രീതിയില്‍ സ്വീകരിച്ചേക്കും.. (തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷന്‍ ഉത്തമപുരുഷന്‍ ആണെന്ന് നീന എന്ന വിജയ്ബാബു നായകനായ ലാല്‍ജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട് ) .

ഭാര്യയേയും, അമ്മയെയും, മക്കളെയും ടൂള്‍ ആക്കിയാണ് മിക്ക പുരുഷന്മാരും രക്ഷപ്പെടുന്നത് തന്നെ. അയാളുടെ സാമൂഹിക ഇടങ്ങള്‍ താല്‍ക്കാലികമായി അടഞ്ഞാലും തിരിച്ചെത്തുവാന്‍ പ്രയാസമുള്ളതല്ല. അത്തരം നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്നാല്‍ ബന്ധത്തില്‍ നിന്നും വിട്ടുപോന്ന സ്ത്രീകളില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പേര്‍ക്കും ഈ പരിഗണന കിട്ടില്ല. ഭര്‍ത്താവ്, മക്കള്‍ സുഹൃത്തുക്കള്‍ സഹോദരങ്ങള്‍ ഇവരാരും അവരെ സ്വീകരിക്കാന്‍ തയ്യാറാവില്ല .അവള്‍ പെട്ടെന്ന്' വെടി ' ആയി മാറ്റപ്പെടും.

പുരുഷന്‍ വെടി ആവുന്നുമില്ല. ഇത്തരം ക്രൂരമായ പേരുകള്‍ ഏറ്റു വാങ്ങുവാന്‍ വിധിക്കപ്പെടുന്ന സ്ത്രീകള്‍ ഈ ട്രോമയ്ക്കൊപ്പം, കുടുംബജീവിതവും, സാമൂഹിക ജീവിതവും, തൊഴില്‍ പരിസരവും 'കൂള്‍' ആയി നേരിടുന്നതായി ഭാവിക്കേണ്ടി വരും അതവരില്‍ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും. അങ്ങനെ തകര്‍ന്ന സ്ത്രീകളെ ഉള്‍ക്കൊള്ളുവാന്‍ പറ്റാവുന്ന തരത്തില്‍ ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല. ഇതു തിരിച്ചറിഞ്ഞിട്ടാണ് അവര്‍ കടന്നു പോകുന്ന മാനസിക അവസ്ഥ പീഡനം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജുഡീഷ്യല്‍ സഹായം സ്ത്രീക്ക് ലഭ്യമാക്കുന്നത്.

എത്ര കരുതലോടെയും, സ്‌നേഹത്തോടെയും ആണ് ഒരാളുമായി പരസ്പര സമ്മതത്തോടെ സെക്‌സ് ഉണ്ടാവുന്നത് അതേ ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും, ഇണക്കത്തോടെയും വേണം ഉറച്ചുപോയ ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതും. അതല്ലായെങ്കില്‍ അത് ശിക്ഷാര്‍ഹമാണ്.രണ്ട് കൂട്ടരും ഉറ്റ സുഹൃത്തുക്കളുടെയോ, മന:ശാസ്ത്ര വിദഗ്ദ്ധരുടെയോ നിരന്തര കരുതലില്‍ ആവേണ്ടത് അത്യാവശ്യവുമാണ്. (നടപ്പിലാക്കാന്‍ പാടുള്ളതാണെന്നു അറിയാം )

ബന്ധം അവസാനിപ്പിക്കുമ്പോള്‍ ഇരുകൂട്ടരും മറ്റെയാള്‍ ഓക്കേ ആണെന്ന് ഉറപ്പ് വരുത്തണം. നേരിട്ട് സാധിക്കുന്നില്ലെങ്കില്‍ സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കണം.അങ്ങനെ അതീവ സൂക്ഷ്മതയോടെ മനസിന്റെ വേദനയെ പരിഗണിച്ചുകൊണ്ട് ബന്ധങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അത് പീഡനം ആയി മാറും. അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കള്‍ ദീര്‍ഘകാലക്ഷമയോടെ വിശ്വസ്തതയോടെ പെരുമാറണം.

 

'ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്'? ചോദ്യവുമായി ഡബ്ല്യൂസിസി'ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്'? ചോദ്യവുമായി ഡബ്ല്യൂസിസി


ഇതിനൊന്നും അവസരം ഇല്ലാത്തവരുണ്ട് ഒരു നല്ല സുഹൃത്ത് പോലും ഇല്ലാത്തവരുണ്ട്. പരസ്പരം കര കയറുവാന്‍ സഹായിക്കുക എന്നത് സ്വാഭാവികമായി നമ്മളൊക്കെ കാണിക്കേണ്ട ജനാധിപത്യ ബോധമാണ്. എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വേണം മി ടു വിനെയും, അതിന് ശേഷമുള്ള ചര്‍ച്ചകളെയും പരിഗണിക്കേണ്ടത്.. വിജയ് ബാബു എന്ന പാട്രിയാര്‍ക്കിയേ തുറന്നു കാട്ടിയ നടിക്കൊപ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (14 minutes ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (29 minutes ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (38 minutes ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (47 minutes ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (1 hour ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (1 hour ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (1 hour ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (2 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (3 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (4 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (4 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (4 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (4 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (4 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (4 hours ago)

Malayali Vartha Recommends