മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം.... തിരുവനന്തപുരം എആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം, എആര്‍ ക്യാമ്പിന് മുന്നില്‍ കനത്ത പോലീസ് വിന്യാസം

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം.... തിരുവനന്തപുരം എആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം, പട്ടത്ത് വാഹനത്തിന് നേരെ ചീമുട്ടയേറ് ,എആര്‍ ക്യാമ്പിന് മുന്നില്‍ കനത്ത പോലീസ് വിന്യാസം
പട്ടത്ത് പി.സി. ജോര്‍ജിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി. കനത്ത പോലീസ് വിന്ന്യാസമാണ് എആര്‍ ക്യാമ്പിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോര്‍ജ് സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകരും തടഞ്ഞു.
ജോര്‍ജിനു പിന്തുണയുമായെത്തിയ ബിജെപി പ്രവര്‍ത്തകരാണ് തിരുവനന്തപുരം വട്ടപ്പാറയില്‍വച്ച് വാഹനം തടഞ്ഞത്. പോലീസ് വാഹനം തടഞ്ഞശേഷം പി.സി. ജോര്‍ജിന്റെ വാഹനത്തിന് അരികിലെത്തുകയും അഭിവാദ്യം അര്‍പ്പിക്കുകയുമായിരുന്നു.
ജോര്‍ജ് തിരിച്ച് ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.
ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ഐപിസി 153 എ വകുപ്പു പ്രകാരമാണ് കേസ്.
" f
https://www.facebook.com/Malayalivartha
























