Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടേയും കൈവിടുമോ... അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ കെട്ടു കെട്ടിച്ച സ്മൃതി ഇറാനി വയനാട്ടില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ രംഗത്ത്; പരിഹാസവുമായി കുമ്മനം രാജശേഖരന്‍; രാഹുല്‍ ഗാന്ധി നേപ്പാളില്‍ ധൂര്‍ത്തും ആഡംബരവുമായി നിശാക്ലബില്‍, വയനാട്ടില്‍ മന്ത്രി സ്മൃതി ഇറാനി ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍

04 MAY 2022 09:59 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉറക്കം കെടുത്തി സ്മൃതി ഇറാനി വയനാട്ടിലും എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ അമേഠിയില്‍ നിന്നാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ കെട്ടുകെട്ടിച്ചത്. കെസി വേണുഗോപാലിന്റെ ഉപദേശം സ്വീകരിച്ച് വയനാട്ടില്‍ മത്സരിച്ചത് നന്നായി. അല്ലെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ പോയ രാഹുല്‍ ഒന്നുമല്ലാതായേനെ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷങ്ങള്‍ മാത്രം ശേഷിക്കെ വയനാടിനെ തേടിപ്പിടിച്ച് എത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഇനി രാഹുലിനെ തോല്‍പ്പിക്കാന്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

ജനങ്ങളെ കയ്യിലെടുത്താണ് സ്മൃതി വയനാട് കീഴടക്കുന്നത്. വയനാട്ടില്‍ ആസ്പിരേഷണല്‍ ഡിഡ്ട്രിക്ട് പ്രോഗ്രാമില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹകരിക്കുന്നുണ്ടോയെന്ന് ഇവിടത്തെ എം.പി എന്ന നിലയില്‍ രാഹുല്‍ഗാന്ധിയോട് ചോദിക്കണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ആസ്പിരേഷണല്‍ പ്രോഗ്രാം അവലോകനത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പിന്നാക്ക ജില്ലകളെ വികസിത ജില്ലകളുടെ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ആസ്പിരേഷണല്‍ പ്രോഗ്രാം. സംസ്ഥാനത്ത് ഇതില്‍ ഉള്‍പ്പെടുത്തിയ ഏക ജില്ലയാണ് വയനാട്. ജില്ലയെ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ താത്പര്യം കാണിച്ചിരുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി ജില്ലയുടെ അവികസിതാവസ്ഥയ്ക്കു പരിഹാരം കാണുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

അവലോകനത്തിനുശേഷം രണ്ട് പട്ടികവര്‍ഗ ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു. ഭൂമി, വാസയോഗ്യമായ വീട്, വൈദ്യുതി, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചാണ് ആദിവാസികള്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ പങ്കെടുക്കാത്തതില്‍ മന്ത്രി നീരസം പ്രകടിപ്പിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സുഹൃത്തിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കവെ നേപ്പാളില്‍ നിശാക്‌ളബ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ നടപടി ബിജെപി വലിയ തരത്തില്‍ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. തന്റെ സ്ഥിരം മണ്ഡലമായ അമേഠിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് വയനാട്ടില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

വയനാട്ടിലെ എം.പിയായ രാഹുല്‍ ഗാന്ധി ധൂര്‍ത്തും ആഡംബരവുമായി നേപ്പാളിലെ നിശാക്‌ളബില്‍ ചെലവഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന തിരക്കിലാണ് സ്മൃതി ഇറാനിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുമ്മനം പറയുന്നു. നാളിതുവരെ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാത്ത രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെയാണ്

വയനാട് എം പി ആയ രാഹുല്‍ ഗാന്ധി നേപ്പാളില്‍ ധൂര്‍ത്തും ആഡംബരവുമായി നിശാ ക്ലബ്ബില്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ വയനാട്ടില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന തിരക്കിലാണ്.

ഇന്ന് രാവിലെ മുതല്‍ കേന്ദ്ര മന്ത്രി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയിലുള്ള ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

ആദിവാസി സഹോദരങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അവരുടെ അടുത്തേക്ക് എത്തിയ സ്മൃതി ഇറാനി പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി.

അതേസമയം ഇവിടേക്ക് നാളിതുവരെ തിരിഞ്ഞു നോക്കാത്ത എം പി രാഹുല്‍ ഗാന്ധിയുടെ ജനവിരുദ്ധ നടപടിയില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു.

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (16 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends