പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോൾ തൊഴുകയ്യോടെ നിൽക്കുന്ന സപ്താഹഘോഷയാത്രയിലെ ജനങ്ങൾ; വെറ്റമുക്ക് മസ്ജിദ് തഖ് വയിൽ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്ത് കടന്നു വരുന്നത് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര, വിദ്വേഷ പ്രസംഗങ്ങളും വർഗീയ പ്രചരണങ്ങളും കേരള ജനതയുടെ മതമൈത്രിയെ തകർക്കില്ല, വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിദ്വേഷ പ്രസംഗങ്ങളും വർഗീയ പ്രചരണങ്ങളും ഇതിന്റെ പിന്നാലെ ഉയരുന്ന പലവിധത്തിലുള്ള പ്രതികരണങ്ങളുമാണ് സംസ്ഥാനത്ത് ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ കേരള ജനതയുടെ മതമൈത്രിയെ തകർക്കില്ലെന്നതിന് തെളിവായി ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോൾ തൊഴുകയ്യോടെ നിൽക്കുന്ന സപ്താഹഘോഷയാത്രയിലെ ജനങ്ങളെയാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.
സംഭവം കരുനാഗപ്പള്ളി വെറ്റമുക്ക് മസ്ജിദ് തഖ് വയിലാണ് നടന്നിരിക്കുന്നത്. ഇവിടെ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ് വയിൽ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വരുന്നത്. ഈ സമയത്ത് പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം വാദ്യമേളങ്ങൾ നിശ്ചലമാക്കി ആദരവോടെ നിൽക്കുന്ന കാഴ്ചയാണ് നമുക്ക വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത്.
അതേസമയം ഇതിൽ ചിലർ പള്ളിയിലേക്ക് നൊക്കി തൊഴുകയ്യോടെ നടന്ന് നീങ്ങുകയും ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. വർഗീയതയ്ക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ഉറപ്പിക്കുന്ന കാഴ്ചയെന്നാണ് ഏവരുടെയും പ്രതികരണം.
https://www.facebook.com/Malayalivartha


























