ഇടതിനായി കെ എസ് അരുണ്‍കുമാര്‍.... പിടി തോമസിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയില്‍ കെ.എസ് അരുണ്‍കുമാര്‍ ഇടതു സ്ഥാനാര്‍ത്ഥി, നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം... തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍

പിടി തോമസിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയില്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. കെഎസ് അരുണ്‍ കുമാറിനെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചത്.
മാദ്ധ്യമ ചര്‍ച്ചകളിലൂടെ കേരളത്തിന് സുപരിചിതനായ അരുണ്‍ കുമാര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.
അതേസമയം ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ബി ജെ പിയുടെ നീക്കം. എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് എം എല്‍ എ പി ടി തോമസിന്റെ അകാല വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഈ മാസം 31ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha





















