സെമി ഫൈനൽ ദിവസം പള്ളിയിൽ കേരള ടീമിനു വേണ്ടി പ്രാർഥന നടത്തി; കളിയില്ലാത്ത മിക്ക ദിവസവും കുർബാനയിൽ പങ്കെടുക്കാൻ ബിനോ വന്നതോടെ വിശ്വാസികൾക്ക് പരിചയക്കാരനായി! കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞ് കോച്ച് ബിനോ ജോർജ്, സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി
പെനാൽറ്റിയിൽ മിന്നും ഗോളിലൂടെ 75ആമത് സന്തോഷ്‌ട്രോഫി കപ്പിൽ കേരളം മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ കോച്ച് പള്ളിയിൽ എത്തിയത്. ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ തന്നെ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ വ്യക്തമാക്കുകയുണ്ടായി.
അതിനു മുൻപ് തന്നെ കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറയുകയുണ്ടായി. കളിയില്ലാത്ത മിക്ക ദിവസവും കുർബാനയിൽ പങ്കെടുക്കാൻ ബിനോ വന്നതോടെ വിശ്വാസികൾക്ക് ഏറെ പരിചയക്കാരനായി മാറുകയും ചെയ്തു. പള്ളിയിൽ വരാൻ തുടങ്ങിയതു മുതലാണ് ബിനോയെ ഇവർ അടുത്തറിയുന്നത്. ആ പരിചയവും ഫുട്ബോളിനോടുള്ള താൽപര്യവും കാരണം ദിവസവും താനും കേരളത്തിന്റെ കളി കാണാൻ പോയിരുന്നുവെന്നും ഫാദർ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ സെമി ഫൈനൽ ദിവസം പള്ളിയിൽ കേരള ടീമിനു വേണ്ടി പ്രാർഥന നടത്തി. ബിനോയും പള്ളിയിൽ എത്തിയിരുന്നു. കാണികളുടെ പിന്തുണയും പ്രാർഥനയും കളിക്കാർക്ക് ഊർജമായി മാറിയിരുന്നു. കളിക്കാരുടെ പ്രയത്നത്തിനപ്പുറം ദൈവാനുഗ്രഹം കൂടിയായപ്പോൾ വിജയത്തിലേക്ക് വഴിയൊരുക്കിഎന്നാണ് കോച്ച് പറയുന്നത്. കപ്പടിച്ചാൽ ട്രോഫിയുമായി പള്ളിയിൽ വരുമെന്ന് ബിനോ പറയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം ആ വാക്ക് പാലിക്കാൻ കൂടിയായിരുന്നു അദ്ദേഹം പള്ളിയിലെത്തിയത്.
https://www.facebook.com/Malayalivartha





















