Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇന്ന് അവധി ആയതിനാൽ വലിയ രീതിയിൽ ഉള്ള കച്ചവടം നടന്നിട്ടില്ല. അപ്പോൾ ആണ് ഞാൻ പറഞ്ഞ തുക നൽകി താങ്കൾ ഈ ചെരുപ്പ് വാങ്ങിയത്. ഇതിൽ നിന്നും കിട്ടുന്ന തുക കൊണ്ടു വേണം മുതലാളിക്ക് ശമ്പളം തരാൻ. എന്നാലേ നാളെ ഞങ്ങൾക്ക് വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പറ്റു. അതുകൊണ്ടു ഞാൻ ആണ് താങ്ക്സ് പറയേണ്ടത്. നന്ദി, സാർ വീണ്ടും വരിക....' വൈറലായി കുറിപ്പ്

04 MAY 2022 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

ചെറിയ പെരുന്നാൾ നിറവിലാണ് ഇപ്പോൾ ഏവരും. റംസാൻ മാസമായതിനാൽ തന്നെ നിരവധി പേർക്ക് നോമ്പ് തുറയുമായി ബന്ധപ്പെട്ട് കഥകൾ പറയാനുമുണ്ടാകും. അത്തരമൊരു നോമ്പ് തുറയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അനീഷ് ഓമന രവീന്ദ്രൻ എന്ന യുവാവ് ആണ് ഈ റംസാൻ കാലത്ത് തനിക്കുണ്ടായ അനുഭവം ഫേസ്‌ബുക്കിലൂടെ വെളിപ്പടുത്തിയിരിക്കുന്നത്. നോമ്പുതുറ സമയത്ത് ചെരുപ്പ് വാങ്ങാൻ കയറിയ അനീഷിന് കടയിലെ ചേച്ചി പരന്ന പാത്രത്തിൽ നിറയെ കഞ്ഞി കൊടുത്ത കഥയാണ് അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

അനീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സമയം വൈകുന്നേരം 6.40 തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ നിന്നും ഒരു ചെരുപ്പ് വാങ്ങുകയായിരുന്നു ലക്ഷ്യം. സ്കൂട്ടർ ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തതിനു ശേഷം മുന്നിൽ കണ്ട ഷോപ്പിൽ കയറി. ആ ഷോപ്പിൽ ഒരു സെയിൽസ് ഗേൾ മാത്രം. ഞാൻ പുഞ്ചിരിയോടെ അകത്തുകയറി. ചേച്ചി ക്രോക്‌സിന്റെ ഒരു ചെരുപ്പ് വേണം. ഉണ്ടോ? ഞാൻ ചോദിച്ചു.ദാ, ആ ഷെൽഫിൽ നോക്കു, ചേച്ചി പറഞ്ഞു. അപ്പോൾ ആണ് ഞാൻ കയ്യിലെ പാത്രം ശ്രദ്ദിച്ചത്. ആ പാത്രം ഷെല്ഫിന് മുകളിൽ വച്ചതിനു ശേഷം ആ ചേച്ചി ഷോപ്പിനുള്ളിലേക്കു പോയി.

തിരികെ വന്നപ്പോൾ കയ്യിൽ രണ്ടു പരന്ന പാത്രവും രണ്ടു സ്പൂണും. ചെരുപ്പുകൾ തിരയുന്നതിനിടയിലും ഞാൻ ആ ചേച്ചിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ രണ്ടു പാത്രത്തിലേക്കും ചേച്ചി കഞ്ഞി പകർന്നു. അതു തരി കഞ്ഞി ആയിരുന്നു. അപ്പോൾ ആണ് ഞാൻ മനസ്സിൽ ഓർത്തത്, ഇത് നോമ്പ് തുറക്കുന്ന സമയം ആണ്.

ഞാൻ ചേച്ചിയെ ശ്രദ്ധിക്കാതെ ചെരുപ്പ് എടുക്കുന്നതായി നന്നായി അഭിനയിച്ചു കൊണ്ടേയിരുന്നു. മനസിൽ വല്ലാത്ത ഒരു കുറ്റബോധവും ഉണ്ടായിരുന്നു. നോമ്പ് തുറക്കുന്ന സമയത്ത് ഞാൻ കടയിൽ വന്നു അവരെ ബുദ്ധിമുട്ടികരുതായിരുന്നു. ഞാൻ ചെരുപ്പ് നോക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. ആ ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. വരു, നമുക്ക് കഞ്ഞി കുടിക്കാം. ഇതു നോമ്പ് തുറക്കുന്ന സമയം ആണ്. ആ ചേച്ചി പറഞ്ഞു. അയ്യോ വേണ്ട ചേച്ചി, ഞാൻ പറഞ്ഞു. ആ ചേച്ചി വീണ്ടും നിർബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം ഗത്യന്തരമില്ലാതെ ഞാൻ ഒക്കെ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും ആ പത്രത്തിലെ കഞ്ഞി മുഴുവനും കുടിച്ചു. നല്ല ചൂട് ഉള്ള കഞ്ഞിയായിരുന്നു. കുടിച്ചു കഴിഞ്ഞതിനു ശേഷം, ചേച്ചി പൈപ്പ് എവിടെ ആണ്. ഞാൻ പാത്രം കഴുകി തരാം. ഞാൻ പറഞ്ഞു. അതൊന്നും വേണ്ട, ഞാൻ കഴുകി വച്ചോളാം.

എന്നും പറഞ്ഞിട്ട് ആ ചേച്ചി എന്റെ പാത്രവും എടുത്ത് അകത്തേക്ക് പോയി. കുറച്ചു സമയത്തിനുശേഷം ഒരു കുപ്പിയിൽ വെള്ളവുമായി വന്നു. ഞാൻ ആ ഷോപ്പിന് പുറത്തിറങ്ങി വായും മുഖവും കഴുകി, ആ കുപ്പി ഞാൻ തിരികെ നൽകി. ഞാൻ ഒരു ക്രോക്‌സിന്റെ ഒരു ചെരുപ്പും വാങ്ങി. അതോടൊപ്പം കഞ്ഞി തന്നതിന് ഒരു താങ്ക്സും പറഞ്ഞു. ചേച്ചി ഞാൻ ഒരു സെൽഫി എടുത്തോട്ടെ? ഞാൻ ചോദിച്ചു. അയ്യോ, അതൊന്നും വേണ്ട. ആ ചേച്ചി പറഞ്ഞു. വിലപേശാതെ ഈ വിലകൂടിയ ചെരുപ്പ് വാങ്ങിയതിന് ഞാൻ ആണ് നന്ദി പറയേണ്ടത്. കാരണം, ഇന്ന് അവധി ആയതിനാൽ വലിയ രീതിയിൽ ഉള്ള കച്ചവടം നടന്നിട്ടില്ല. അപ്പോൾ ആണ് ഞാൻ പറഞ്ഞ തുക നൽകി താങ്കൾ ഈ ചെരുപ്പ് വാങ്ങിയത്. ഇതിൽ നിന്നും കിട്ടുന്ന തുക കൊണ്ടു വേണം മുതലാളിക്ക് ശമ്പളം തരാൻ. എന്നാലേ നാളെ ഞങ്ങൾക്ക് വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ പറ്റു. അതുകൊണ്ടു ഞാൻ ആണ് താങ്ക്സ് പറയേണ്ടത്. നന്ദി, സാർ വീണ്ടും വരിക.

 

പുറത്തേക്ക് ഇറങ്ങുമ്പോൾ എനിക്ക് ഒരു കാര്യം വ്യക്തം. ഏതോ ഒരു അദൃശ്യ ശക്തി ആണ് എന്നെ അവിടെ എത്തിച്ചത്. സാധാരണയായി ഞാൻ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ ഓൺലൈനായി മാത്രം ആണ് വാങ്ങാറുള്ളത്. പക്ഷെ ഇന്ന് എന്നെ ഏതോ ഒരു അദൃശ്യ ശക്തി ഇവിടെ എത്തിച്ചു. എല്ലാം നല്ലതിന്. ഞാൻ ചെരുപ്പും ആയി തിരികെ വീട്ടിലേക്ക്. മനസിൽ എന്തോ ഒരു ഫീൽ. ആരുടെയൊക്കെയോ ജീവിതത്തിൽ എനിക്ക് അപ്രതീക്ഷിത സന്തോഷം ആയി എത്താൻ പറ്റുന്നു എന്ന ഫീൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends