Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിന്റെ അകവെളിച്ചവും ഹൃദയമിടിപ്പും തല്ലിക്കെടുത്തപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട് തികയുന്നു; അണിയറയിലെ ആസൂത്രകരും തെരുവിൽ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടി.പി.ചന്ദ്രശേഖരൻ തോറ്റു പോവരുതെന്ന നിർബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊർജ്ജം; പ്രാണനും വഴിവിളക്കുമായിരുന്ന ആത്മസഖാവേ, നീയില്ലാത്ത പത്തു വർഷങ്ങളല്ല, പ്രാണഞരമ്പുകളിൽ അത്രമേൽ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്; വികാരാധീധമായ കുറിപ്പുമായി കെകെ രമ

04 MAY 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകമായ ടിപി വധക്കേസിന് ഇന്ന് 10 വയസ്സ് തികയുകയാണ്. ടിപിയുടെ ഭാര്യ കെകെ രമ പങ്കു വച്ച കുറിപ്പ് വളരെ വികാരാധീധമാകുകയാണ്. അവരുടെ വാക്കുകൾ ഇങ്ങനെ; ജീവിതത്തിന്റെ അകവെളിച്ചവും ഹൃദയമിടിപ്പും തല്ലിക്കെടുത്തപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട് തികയുന്നു.

അണിയറയിലെ ആസൂത്രകരും തെരുവിൽ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടി.പി.ചന്ദ്രശേഖരൻ തോറ്റു പോവരുതെന്ന നിർബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊർജ്ജം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സജീവതയിൽ നിന്നും വിവാഹാനന്തരം കുടുംബ ജീവിതത്തിലേക്കും പ്രദേശത്തെ പാർട്ടി പ്രവർത്തനത്തിലേക്കും ഒതുങ്ങിയിടത്തു നിന്നും സജീവമായ പൊതുജീവിതത്തിലേക്ക് വീണ്ടുമിറങ്ങിയതിന്റെ അനിവാര്യതയാണത്.

"കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല" എന്ന വാചകത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ആഴത്തിലും അനുഭവിച്ച വർഷങ്ങളാണ് കടന്നു പോയത്. ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ തോറ്റുതീരുമെന്ന് കൊലയാളികൾ കണക്കു കൂട്ടിയ ഈ പ്രസ്ഥാനം ഒഞ്ചിയത്ത് നിന്നാരംഭിച്ച് ഇപ്പോൾ ദേശീയതലത്തിൽ വളർന്നിരിക്കുന്നു.

അതിനിടയിലെ നിരവധി കടന്നാക്രമണങ്ങളെ അസാമന്യ ധീരതയോടും സംയമനത്തോടും നേരിട്ട സഖാവ് എൻ.വേണു അടക്കമുള്ള നേതാക്കളും സഖാക്കളുണ്ട്. എല്ലാ പ്രതിസന്ധികളിലും മകളായി, സഹോദരിയായി , സഖാവായി ചേർത്തു നിർത്തിയ ഒഞ്ചിയത്തിന്റെ രക്തസാക്ഷി മണ്ണുണ്ട്. 2012 മെയ് 4 ന്റെ ഇരുട്ടിൽ എല്ലാ ഭയങ്ങളും കാറ്റിൽ പറത്തി, തങ്ങളുടെ സർഗ്ഗാത്മക ആവിഷ്കാരങ്ങൾ കൊണ്ടും നേരിട്ട് ഒഞ്ചിയത്തെത്തിയും ഐക്യദാർഢ്യം പ്രഖ്യാപിച്ച എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരുമുണ്ട്.

ഇനി ഞങ്ങളീ നീതികേടിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച്, ടി.പി.യുടെ ധീരരക്തസാക്ഷിത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CPIM ന്റെ വിവിധ ഘടകങ്ങൾ ഉപേക്ഷിച്ച് ഇറങ്ങി വന്ന നൂറു കണക്കിന് സഖാക്കളുണ്ട്. ഇക്കഴിഞ്ഞ വിധിയെഴുത്തിനാൽ വിസ്മയിപ്പിച്ച വടകരയിലെ ജനതയുണ്ട്. കൊന്നിട്ടും തോൽവിക്ക് വിട്ടു കൊടുക്കാതെ ചന്ദ്രശേഖരനൊപ്പം നിൽക്കുന്ന മുഴുവൻ മനുഷ്യരേയും ഈ രക്തസാക്ഷിത്വത്തിന്റെ ദശാബ്ദ പൂർണ്ണിമയിൽ ഹൃദയാഭിവാദ്യം ചെയ്യന്നു.

എം എൻ വിജയനും ചന്ദ്രശേഖരനുമടക്കമുള്ളവരുടെ പ്രവചനങ്ങൾ ശരി വെക്കുന്ന വിധമാണ് കഴിഞ്ഞ പത്തു വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് പോകുന്നത്. പതിറ്റാണ്ടുകൾ ഇടതുപക്ഷം പ്രതിരോധിച്ചു നിന്ന സ്വകാര്യവൽക്കരണത്തിന്റെയും നവലിബറൽ വികസന സമീപനങ്ങളുടെയും ജനാധിപത്യ നിഷേധത്തിന്റെയും കൂത്തരങ്ങാക്കി കേരളത്തെ അവർ തന്നെ മാറ്റുന്ന കാഴ്ച. മണ്ണും വെള്ളവും വായുവും നിഷേധിച്ച് സാധാരണക്കാരെ പിറന്ന മണ്ണിൽ തന്നെ അഭയാർത്ഥികളും ഇരകളുമാക്കുന്ന വികസന വ്യാമോഹങ്ങളുടെ വക്താക്കളായി ഇടതുപക്ഷം മാറിക്കഴിഞ്ഞു.

കെ.റെയിൽ അടക്കമുള്ള നിരവധി പദ്ധതികൾ അതിന്റെ ജീവിക്കുന്ന തെളിവുകളാണ്. ജനതയുടെ നിത്യജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയോ തദ്ദേശീയരായ വിദഗ്ധ സംഘങ്ങളുടെ അഭിപ്രായം തേടിയോ അല്ല ആയിരക്കണക്കിന് കോടികളുടെ പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നത്. പകരം രാജ്യാന്തര കൺസൾട്ടൻസികളുമായുള്ള കൂടിക്കാഴ്ചകളുടെയും കൂടിയാലോചനകളുടെയും ഭാഗമായിട്ടാണ്.

ദേശീയ രാഷ്ട്രീയത്തിലാവട്ടെ വർഗ്ഗീയ ഫാസിസത്തിന്റെ ആവർത്തിച്ചുള്ള അധികാര ലബ്ധികളും കുതികാൽ വെട്ടും കുതിരക്കച്ചവടവും ഇന്ത്യയുടെ മതേതരത്വത്തിനും ദളിത് , ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ വിശ്വാസികളുടേയും സ്വൈര്യ ജീവിതത്തിനും ഭീഷണിയാവുകയാണ്. ഈ രണ്ട് ഭീഷണികൾക്കുമെതിരായി ശക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ് RMPl.

മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയത്തിന്റെ വലിയ വിമർശകർ എന്നവകാശപ്പെടുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കേരള ഭരണവും അതിന്റെ വിമർശകരെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് ? വ്യക്തിപരമായി നുണകളും അപവാദങ്ങളും പ്രചരിപ്പിച്ച് വേട്ടയാടുക. ജീവൽ സമരങ്ങളെ പോലീസിനൊപ്പം നിന്ന് ഭരണാനുകൂല യുവജന സംഘടനകൾ കടന്നാക്രമിക്കുന്ന ചിത്രങ്ങൾ നാം കാണുന്നു.

ടി.പി. ചന്ദ്രശേഖരന്റെ കൊലയിൽ പങ്കില്ലെന്ന് ആണയിടുന്ന, അതിൽ ശിക്ഷിക്കപ്പെട്ട ആൾക്ക് നേരെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നടപടിയെടുത്ത CPM ഭരിക്കുമ്പോൾ ടി.പി. കേസിലെ പ്രതികൾക്ക് അന്യായവും അനർഹവുമായ പരോളും ജയിലുകളിൽ ഫൈവ് സ്റ്റാർ VIP പരിരക്ഷയും ലഭിക്കുന്നു. ജയിലിൽ ലഭിക്കുന്ന അനധികൃത ആശയ വിനിമയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രാജ്യാന്തര സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നു.

CPM കേരളത്തിലെവിടെയെങ്കിലും ഒരു വാർഡിൽ നേടിയ വിജയം പോലും ഒഞ്ചിയത്തെ RMPl പ്രവർത്തകരെ കടന്നാക്രമിക്കാനുള്ള അവസരമായി കാണുന്ന അക്രമി സംഘങ്ങൾ നാട്ടിലുണ്ട്. രൂപീകൃതമായിട്ട് പതിനാലു വർഷം പിന്നിടുന്ന RMPI ഇതിനോടകം അതിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ടി.പി.യുടെ രക്തസാക്ഷിത്വത്തിന് മുൻപും ശേഷവും അവർ നടത്തിയ ശാരീരിക കടന്നാക്രമണങ്ങൾ ഒറ്റവരിയിൽ എഴുതിപ്പോവാനാവില്ല.

അതിനൊന്നിനും തകർക്കാനാവാതെ ഞങ്ങൾ പൊരുതി മുന്നേറുക തന്നെയാണ്. ഇന്ന് വൈകിട്ട് ഓർക്കാട്ടേരിയെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി നടക്കാൻ പോവുന്ന ആയിരങ്ങളുടെ മഹാറാലി ഈ മുന്നേറ്റത്തിന്റെ സാക്ഷ്യം പറയും. മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഇന്ന് ഓർക്കാട്ടേരിയിലേക്ക് സ്വാഗതം . പ്രാണനും വഴിവിളക്കുമായിരുന്ന ആത്മസഖാവേ, നീയില്ലാത്ത പത്തു വർഷങ്ങളല്ല, പ്രാണഞരമ്പുകളിൽ അത്രമേൽ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്. അവ തന്നെയാണ് വരാനിരിക്കുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends