Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ശ്രീജിത്തിനെ മാറ്റിയതിനെ പൊതുജനങ്ങള്‍ വളരെ രോഷത്തോടെ കണ്ടപ്പോള്‍ ശ്രീജിത്തിനെ തന്നേയിറക്കി ഒരു പത്രസമ്മേളനം നടത്തിച്ചു... അതാണ് ബുദ്ധി! അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ തലയിലുള്ള തൊപ്പി ചിലപ്പോള്‍ കാണില്ലായിരുന്നു... തുറന്നടിച്ച് ബൈജു കൊട്ടാരക്കര

05 MAY 2022 10:53 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത് നേരത്തെ ആരോപിച്ചതായിരുന്നു. എന്നാലിപ്പോഴിതാ മുന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ഭയപ്പെടുത്തിയെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ഒന്നൊന്നായി വന്നിരുന്നു. സായി ശങ്കർ ഉള്‍പ്പടേയുള്ള ആളുകളില്‍ നിന്ന് മൊഴിയെടുക്കുകയും അവരുടെ കയ്യില്‍ നിന്ന് നിരവധി തെളിവുകള്‍ പൊലീസിന് അടുത്തേക്ക് വരികയും ചെയ്തു. ഇതോടെ കേസ് ചില ഉന്നതരിലേക്ക് നീങ്ങുമെന്ന സാഹചര്യമുണ്ടായി. അത് തങ്ങളുടെ കൂടെ നില്‍ക്കുന്ന വ്യക്തികളാണെങ്കില്‍ അവർക്ക് കൂടെ മാനഹാനിയുണ്ടാക്കുമെന്നും അതല്ലെങ്കില്‍ ചിലരൊയൊക്കെ ഇവരില്‍ നിന്ന് രക്ഷിക്കാനും ചില രാഷ്ട്രീയ ലാഭങ്ങള്‍ ഉണ്ടാക്കാനും പറ്റുമെന്ന സ്ഥിതിയൊക്കെ വന്നപ്പോള്‍ എ ഡി ജി പി ശ്രീജിത്ത് പോലും അറിയാതെ അദ്ദേഹത്തെ ഒറ്റ രാത്രികൊണ്ട് മാറ്റുകയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

നേരത്തെ ഐസ് ക്രീം പാർലർ കേസും മണിച്ചന്റെ വ്യാജ ചാരായ കേസുമൊക്കെ കുഴപ്പത്തിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിക്കുള്ളത്. പി ശശി ഈ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ ഉത്തരവ് തന്നെ ഇതേ രീതിയിലായിപ്പോയി. ശ്രീജിത്തിനെ പുറത്താക്കുകയെന്നതായിരുന്നു ആ തീരുമാനമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. ശ്രീജിത്തിനെ പുറത്താക്കി അന്വേഷണത്തെ വഴി മുട്ടിക്കലായിരുന്നു ലക്ഷ്യം. തുടരന്വേഷണത്തില്‍ കുറ്റപത്രം കൊടുക്കാന്‍ 45 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ശ്രീജിത്തിനെ ഈ പദവിയില്‍ നിന്നും മാറ്റിയിരിക്കുന്നത്.

ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പോയപ്പോള്‍ ഒരു പ്രമുഖ നേതാവും എട്ടാം പ്രതിയുമായിട്ടുള്ള ചിലരുടെ ഫോട്ടോകള്‍ കൂട്ടത്തില്‍ കണ്ടുവെന്നുവെന്ന സൂചനകളും അതോടൊപ്പം തന്നെ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളുകളുടെ ശബ്ദ്ങ്ങളും ഇതില്‍ വന്നുവെന്ന തോന്നലുമാവാം ഈ സ്ഥാനമാറ്റത്തിന് കാരണം. ശ്രീജിത്തിനെ മാറ്റിയതിനെ പൊതുജനങ്ങള്‍ വളരെ രോഷത്തോടെ കണ്ടപ്പോള്‍ ശ്രീജിത്തിനെ തന്നേയിറക്കി ഒരു പത്രസമ്മേളനം നടത്തിച്ചു. അതാണ് ബുദ്ധി. എന്റെ പേരില്‍ ആരും പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്. എനിക്ക് സ്വാഭാവികമായി കിട്ടേണ്ട മാറ്റാണ് ഇതെന്നുമാണ് ശ്രീജിത്ത് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ പറഞ്ഞതിന് മൂന്ന് നാല് ദിവസം മുമ്പ് എ ഡി ജി പി ശ്രീജിത്ത് പത്രസമ്മേളനത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ഓർക്കണം. രാവും പകലും ഈ കേസിന്റെ പിന്നാലെയാണ് ഞാന്‍. കേസുമായി ബന്ധപ്പെട്ട് എന്നാല്‍ കഴിയുന്ന പരമാവധി തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് പറഞ്ഞ് കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ശ്രീജിത്തിനെ മാറ്റുന്നത്.

ശ്രീജിത്തിനെ പോലൊരു പൊലീസ് ഓഫീസറെ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ അനുവദിക്കുന്നില്ല. അവരുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളെ ആ സ്ഥാനത്ത് നിന്നും മാറ്റിയെങ്കില്‍ ചിലർക്ക് ഈ അന്വേഷണത്തില്‍ പേടിയുണ്ട്. അല്ലെങ്കില്‍ ചിലരെ രക്ഷിക്കാനും ചില രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയുമായിരുന്നു ഈ നീക്കമെന്നും പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. ഒരു പൊലീസ് ഓഫീസറായതുകൊണ്ട് സർക്കാറിന് നിയമങ്ങളുമൊക്കെ അനുസരിക്കേണ്ടയാളാണ് ശ്രീജിത്ത്. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും പത്രസമ്മേളനം നടത്തിയത്. അങ്ങനെ നടത്തിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ താങ്ങളുടെ തലയിരിക്കുന്ന തൊപ്പി പോലും കളയാനുളള പണികള്‍ പിന്നാമ്പുറത്തുള്ള ആളുകള്‍ ചെയ്തിരിക്കും. അതാണല്ലോ രാഷ്ട്രീയമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

അതേസമയം നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ് . സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക V/S ഇറാൻ= യുദ്ധം നാളെ ജനീവയിൽ ആദ്യ ബോംബ് പൊട്ടും..! മണിക്കൂറുകൾ മൂന്നാം പടക്കപ്പലും തയ്യാർ..!US പട്ടാളം റെഡി  (11 minutes ago)

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി  (52 minutes ago)

ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് പി. രാജീവ്  (1 hour ago)

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (2 hours ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (2 hours ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (2 hours ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (3 hours ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (3 hours ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (3 hours ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (3 hours ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (4 hours ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (4 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (4 hours ago)

Malayali Vartha Recommends