അലോപ്പതി ഡോക്ടര്‍മാര്‍ക്ക് നല്‍കിയ ആനുകൂല്യം നിയമ പോരാട്ടത്തിലൂടെ നേടി ഹോമിയോ ഡോക്ടര്‍മാര്‍; ആയുഷ് വകുപ്പിലെ എല്ലാ ഡോക്ടര്‍മാരുടേയും വിരമിക്കല്‍ പ്രായം ഇനി 60 വയസ്

ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി വര്‍ധിപ്പിച്ചു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്.
ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി വര്‍ധിപ്പിച്ചു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനു 2021 ഓഗസ്റ്റ് 3 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.
ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാര്‍ക്കു വിരമിക്കല്‍ പ്രായം 60 ആക്കി വര്‍ധിപ്പിച്ചതു തങ്ങള്‍ക്കും ബാധകമാക്കണമെന്ന കേരള ഗവ. ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്റെയും എന്‍.അമ്പിളി, കെ.ടി.ബാബു, ബീന സക്കറിയാസ് എന്നീ ഡോക്ടര്‍മാരുടെയും ഹര്‍ജി കണക്കിലെടുത്താണു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗം വി.രാജേന്ദ്രന്റെ വിധിയുണ്ടായത്.
" f
https://www.facebook.com/Malayalivartha