ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

ഹിമാചലില്‍ വിളവെടുപ്പ് ഉല്‍സവത്തിനിടയിലാണ് തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ മാണ്ഡി ജില്ലയിലെ ധരംപൂരില്‍ പെയ്ത മഴയും പേമാരിയും ജനജീവിതം ദുസ്സഹമാക്കിയത്. സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി. നിരവധി സ്വകാര്യ വാഹനങ്ങളും, കടകളും, വീടുകളും അപകടത്തില്‍പെടുകയും ചെയ്തു.
ധരംപുരില്‍ പത്തോളം വാഹനങ്ങള്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയതിനാല്‍ താമസക്കാര്‍ മേല്‍ക്കൂരകളിലും അഭയം തേടി.
കലാസായി ഗ്രാമത്തില്‍, വീട്ടില്‍ വെള്ളം കയറിയപ്പോള്‍ മേല്‍ക്കൂരയില്‍ കയറിയാണ് ഒരു കുടുംബം രക്ഷപ്പെട്ടത്. ലഗേഹാദ് ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് തകര്‍ന്നു, ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പണം പിന്‍വലിക്കാനെത്തിയ മയക്കുമരുന്ന് വില്‍പനക്കാരനും വാഹനവും ഒഴുകിപ്പോയി. പൊലീസും അഗ്‌നിരക്ഷാസേനയും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
സുന്ദര്‍നഗറില്‍ താഴ്ന്ന പ്രദേശത്തെ ഒരുു വീട്ടില്‍ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് നാലുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബാക്കി മൂന്നുപേര്‍ക്കുമായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ധരംപുരില്‍ മാത്രം കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. നാല്‍പതോളം വീടുകള്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നുമണി വരെ തുടര്‍ന്ന മഴയും പേമാരിയില്‍ ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തകരും പൊലീസും സ്ഥലവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു.
" f
https://www.facebook.com/Malayalivartha