കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍....

കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഇത് അമേരിക്കന്‍ ഐക്യനാടുകളിലെ നിരക്കിനേക്കാള്‍ കുറവാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് .
ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വരെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികള്‍ ഉള്‍പ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്നും കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നത് മുതല്‍ രണ്ട്് വയസ്സ് തികയുന്നത് വരെയുള്ള ആദ്യത്തെ ആയിരം ദിവസങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഈ കാലയളവില്‍ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാവിധ പരിചരണവും ഉറപ്പാക്കുന്ന പ്രത്യേക പരിപാടി സംസ്ഥാനത്ത് നിലവിലുണ്ട്്്.
മൂന്നു വയസ്സു മുതല്‍ അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കി അവരുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നു. ജനിതകപരമായ ഹൃദയവൈകല്യങ്ങള്‍ക്കുള്ള 'ഹൃദ്യം' പദ്ധതി, അപൂര്‍വരോഗങ്ങള്‍ക്കുള്ള 'കെയര്‍' പദ്ധതി തുടങ്ങിയവയിലൂടെ കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നു.
എസ്.എ.ടി ആശുപത്രിയില്‍ ആരംഭിച്ച ഫീറ്റല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശിശുക്കളുടെ ആരോഗ്യ സംരക്ഷണരംഗത്തെ ഏറ്റവും പുതിയ കാല്‍വെപ്പാണ്. ഈ നൂതന സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നതാണ്.'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അവിടെവെച്ച് തന്നെ തിരിച്ചറിയാനും, കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുകയും ചെയ്യും,'. മന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഇത് അമേരിക്കന്‍ ഐക്യനാടുകളിലെ നിരക്കിനേക്കാള്‍ കുറവാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് .
"
https://www.facebook.com/Malayalivartha