കേന്ദ്ര സര്‍ക്കാറിന്റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി

സംസ്ഥാനം നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രിയെയും 16-ാം ധനകാര്യ കമീഷനെയും നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന്റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കയറ്റുമതി മേഖലയിലുണ്ടാകാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച് കയറ്റുമതിക്കാരുമായി വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുമായി അടക്കം ആശയവിനിമയം നടത്തി ഒരു പൊതുകൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ആവശ്യമായ മുന്‍കൈ സര്‍ക്കാര്‍ എടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ പി.പി. ചിത്തരഞ്ജന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കും. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയെല്ലാം നമ്മുടെ കാര്‍ഷിക- പരമ്പരാഗത തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണ്. നിലവിലുള്ള കൗണ്ടര്‍ വെയിലിങ് തീരുവകള്‍ക്ക് പുറമേ യു.എസ് ആന്റി ഡമ്പിങ് തീരുവകള്‍ 1.4 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha