കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു... യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കോട്ടയം കുളത്തൂര്‍മൂഴി പാലത്തിന് സമീപപമാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായ്പൂര് ഭാഗത്ത് നിന്നും കുളത്തൂര്‍മൂഴിക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. പുല്ലില്‍ കയറി നിയന്ത്രണം വിട്ടാണ് കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് വീഴ്ന്നത്.
അതേസമയം പത്തനംതിട്ട അടൂര്‍ ഏനാത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയില്‍ വച്ചാണ് അപകടമുണ്ടായത്.
കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്.
https://www.facebook.com/Malayalivartha